കുറെ വർഷങ്ങൾക്ക് മുൻപ് ഞാൻ എന്തോ കാര്യത്തിന് അടുത്തുള്ള ജംഗ്ഷനിലേക്ക് നടന്നു പോകുകയായിരുന്നു. അപ്പോൾ എന്റെ ഒരു കസിൻ എതിരെ ബൈക്കിൽ വരുന്നത് കണ്ടു..
അവൻ എന്റെ മുന്നിൽ ബൈക്ക് നിർത്തിയിട്ടു ചോദിച്ചു, ഫഹദ് ഫാസിലിനെ കാണണോ?
ഞാൻ, ഇവനെന്താ ഇങ്ങനെ ചോദിക്കുന്നേ എന്ന് വണ്ടർ അടിച്ചു, ഞങ്ങൾ ഒരുമിച്ചു ഒരു സിനിമക്ക് പോലും പോയിട്ടില്ല...
എന്റെ മറുപടി ഒന്നും ഇല്ലാഞ്ഞിട്ട് അവൻ എന്നോട് ബൈക്കിൽ കയറാൻ പറഞ്ഞു, അങ്ങനെ ഇതെന്താ ഇവൻ ഉദ്ദേശിക്കുന്നത് എന്നോർത്തു ഞാൻ പിറകിൽ കയറി.
അവൻ എന്നെയും കൊണ്ട് ജംഗ്ഷനിലേക്ക് തന്നെ ചെന്ന് മെയിൻ റോഡിന്റെ അരികിൽ ബൈക്ക് നിർത്തിയിട്ട് ഓപ്പോസിറ്റ് സൈഡിൽ കിടക്കുന്ന കാറിന്റെ ഉള്ളിലേക്ക് നോക്കാൻ പറഞ്ഞു,
ഞാൻ നോക്കിയപ്പോ ദേ ശരിക്കും ഫഹദ് ഫാസിൽ തന്നെ, സ്വന്തമായി ഡ്രൈവ് ചെയ്ത് വന്നിട്ട് ഫോൺ വിളിക്കാൻ നിർത്തിയേക്കുന്നതാണ്. ആ ജംഗ്ഷനിൽ ധാരാളം ആളുകൾ ബസ് കയറാനും മറ്റും നിൽപ്പുണ്ട്, പക്ഷേ ആരും ഇദ്ദേഹത്തെ ശ്രദ്ധിച്ചിട്ടില്ല.
ഞങ്ങൾ മാത്രം ഇങ്ങനെ കണ്ടു നിന്നു.. ആ സമയത്ത് എന്തോ ആയിരുന്നു കോട്ടയത്തു സിനിമ ഷൂട്ട് ഉണ്ടെന്ന് കേട്ടിരുന്നു, പിന്നീട് സിനിമ ഇറങ്ങിയപ്പോൾ പടം ഏതാണെന്നു മനസിലായി..
ഫഹദ് അയമനം സിദ്ധാർഥൻ ആയിട്ട് കുറെ ചിരിപ്പിച്ച ഒരു ഇന്ത്യൻ പ്രണയകഥ ആയിരുന്നു അത്..
നമ്മൾ അറിയാതെ ഇങ്ങനെ സെലിബ്രിറ്റികളുടെ മുന്നിലേക്ക് ഏത്തപ്പെടുന്നത് ഒരു രസമുള്ള പരിപാടിയല്ലേ... 😅
ലാലേട്ടനെ കണ്ടത് ഇതിലും യാദൃശ്ചികം ആയിരുന്നു.. ആ കഥ പിന്നീട് ഒരിക്കൽ പറയാം.. 😌
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ