"നേരെ നിൽക്കാറാവുമ്പോൾ പറയണം, നമ്മൾക്ക് ഒന്നൂടി മുട്ടണ്ടേ" വേലായുധന്റെ ഊന്നുവടി തട്ടികളഞ്ഞിട്ട് എളിക്ക് കയ്യും കൊടുത്ത് ഞെളിഞ്ഞു നിന്ന് കൂലിത്തല്ലുകാരൻ പുച്ഛത്തോടെ വേലായുധനെ നോക്കി പറഞ്ഞു..
ഒന്ന് വീഴാൻ വേച്ചുപോയ വേലായുധൻ, തന്റെ നിയന്ത്രണം വീണ്ടെടുത്ത് തിരിഞ്ഞു അയാളുടെ നേർക്ക് നേരെ നിന്ന് കണ്ണിൽ നോക്കി പറയുന്നു..
"വേലായുധനെ നേരെ നിന്ന് അടിക്കാനുള്ള ചങ്കുറപ്പ് നിനക്ക് ആയിട്ടുണ്ടെ... ഇപ്പോൾ അടിക്കെടാ..."
അത്രയും അവശനായിരുന്നിട്ട് കൂടി അത് പറയുമ്പോൾ വേലായുധന്റെ കണ്ണ് തീക്കനൽ പോലെ ജ്വലിക്കുന്നത് കാണാം, ആ കനലിന് മുന്നിൽ ഗുണ്ട വിറച്ചു പോകുന്നു..
തന്റെ ഊന്ന് വടി നിലത്തേക്ക് കുത്തിയിറക്കി വേലായുധൻ തുടരുന്നു..
"വാ... ഒറ്റ തന്തക്ക് ഉണ്ടായതാണേൽ വാടാ.."
ഞെളിഞ്ഞു നിന്ന ഗുണ്ട വേലായുധന്റെ വാക്കിനു മുന്നിൽ തല കുനിച്ചു ഉത്തരമില്ലാതെ നിൽക്കുന്നു... അയാൾക്ക് അറിയാം നേർക്ക് നേരെ നിന്ന് വേലായുധനെ തോൽപ്പിക്കാൻ കഴിയില്ലായെന്ന്... അയാൾക്ക് മാത്രമല്ല അവിടെയുള്ള നാട്ടുകാർക്ക് മുഴുവൻ അതറിയാം..
ഏതോ ഒരു മലവെള്ളപ്പാച്ചിലിൽ മുള്ളംകൊല്ലിയിലേക്ക് ഒഴുകി വന്ന, ആ നാടിനെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന, എല്ലാവർക്കും നന്മ മാത്രം ചെയ്യണം എന്നാഗ്രഹിക്കുന്ന എന്നാലും എല്ലാവരാലും വെറുക്കപ്പെടുന്ന, മുള്ളംകൊല്ലി പുഴയാണ് തന്റെ അമ്മയെന്നു പറഞ്ഞു ആശ്വസിക്കുന്ന..
മുള്ളംകൊള്ളി വേലായുധൻ..
അയാൾക്ക് ആരോടും ഒരു പരിഭവവുമില്ല പിണക്കവുമില്ല, അയാൾ ചെയ്തത് എല്ലാം ആ നാടിന് വേണ്ടി മാത്രമായിരുന്നു..
നരൻ അവതരിച്ചിട്ട്, അല്ല അയാൾ മുള്ളംകൊല്ലി പുഴ നീന്തി പോയിട്ട് 19 വർഷങ്ങൾ പിന്നിടുന്നു..
ഏതെങ്കിലും ഒരു കൂപ്പിൽ വലിയ ഒരു മരത്തടി കിടക്കുന്ന കണ്ടാലോ, കലങ്ങി ഒഴുകുന്ന വലിയ ഒരു പുഴ കണ്ടാലോ അറിയാതെ ഒരു പാട്ട് ഉള്ളിലേക്ക് വരും..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ