യന്തിരൻ എനിക്ക് ഇഷ്ടം ആകാത്ത സിനിമയാണ്

 അന്ന്യൻ കണ്ടപ്പോൾ ഇഷ്ടപ്പെടുകയും യന്തിരൻ കണ്ടതോടെ വെറുത്തു പോകുകയും ചെയ്ത ഡയറക്ടർ ആണ് സാക്ഷാൽ ശങ്കർ.


യന്തിരൻ എന്തുകൊണ്ട് ഇഷ്ടപ്പെട്ടില്ല എന്ന് ചോദിച്ചാൽ അതിൽ ആ റോബോട്ടിനെ കൊണ്ടു ചെയ്യുന്ന കാര്യങ്ങൾ മുഴുവൻ ഇല്ലോജിക്കലിന്റെ അങ്ങേ അറ്റമാണ്. 


സിനിമയെ സിനിമയായി കണ്ടാൽ പോരെ എന്ന് ചോദിക്കുന്നവരോട്, ഇപ്പോൾ ഇറങ്ങിയ ഇന്ത്യൻ 2 ൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കണ്ടിട്ട് എല്ലാവരും ചോദിക്കുന്നുണ്ട് ഇതാണോ സോഷ്യൽ മീഡിയ, 


റീലോഡ് മീഡിയ ഇന്നലെ ഇട്ട റോസ്റ്റ് വിഡിയോയിൽ ഉൾപ്പെടെ ഈ കാര്യം പരാമർശിക്കുന്നുണ്ട്. അതായത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് ഒരിക്കലും ഉൾകൊള്ളാൻ കഴിയാത്ത രീതിയിലാണ് അതിനെ സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്.


ഇതുപോലെ തന്നെ robotics പാഷൻ ആയിട്ട് അതിനെ പിന്തുടരുന്നവർക്ക് യന്തിരൻ കാണുമ്പോൾ മുഴുവൻ കല്ലുകടി ആയിരിക്കും. ഭൂരിപക്ഷം ആളുകൾക്കും അതിന്റെ പിന്നിലെ സയൻസ് അറിയാത്തത് കൊണ്ടും ആദ്യമായ് കാണുന്ന വമ്പൻ രംഗങ്ങൾ കൊണ്ടും ആ സിനിമ ഇഷ്ടമായി.


അതും പോട്ടെ, ഹോളിവുഡ് ക്ലാസ്സിക്‌ ആയ terminatior ഒക്കെയായി യന്തിരനെ താരതമ്യം ചെയ്ത് പൊക്കി അടിക്കുന്നത് കാണുമ്പോൾ വല്ലാത്ത അരോചകമായി തോന്നിയിട്ടുണ്ട്.


അതായത് ഇപ്പോൾ ഇന്ത്യൻ 2 കണ്ടപ്പോ എല്ലാർക്കും എന്ത് തോന്നിയോ അത് തന്നെയാണ് യന്തിരൻ കണ്ടപ്പോൾ എനിക്കും തോന്നിയത്..


റോബോട്ടുകൾ ഒട്ടി പിടിച്ചു വലിയ റോബോട് ആകുക 🥲 ഇതൊക്കെ ഹോളിവുഡ് കണ്ടാൽ നമ്മുടെ മാനം പോകും, കൊച്ചുപിള്ളേരുടെ ഫാന്റസി പോലെയാണ് അതിന്റെ ക്ലൈമാക്സ്‌ മുഴുവൻ..


അഭിപ്രായങ്ങൾ വ്യക്തിപരം, ഒരുപക്ഷെ എനിക്ക് മാത്രമായിരിക്കും ഇത് ഇഷ്ടപ്പെടാതെ പോയത്.. ഇഷ്ടപ്പെടുന്ന ആളുകളെ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ