കൊച്ചിയിലെ ഒരു മ്യൂസിയത്തിൽ മോഷണം നടന്നതിനെ തുടർന്ന് ഡോഗ് സ്‌ക്വാഡ് അന്വേഷിക്കാൻ വരുന്നു.
Spoiler Alert please watch the series before reading
എന്നാൽ അന്ന് കൊണ്ടുവന്ന ടെറി എന്ന ഡോഗിന് അസുഖം മൂർച്ഛിക്കുന്നു, അതിന് തന്റെ ഓർമ്മകൾ നഷ്ടപ്പെട്ടതിനെ തുടർന്ന് ട്രൈനെർമാരെ അനുസരിക്കുന്നില്ല,
അവരിൽ ഒരാളെ കടിക്കുകയും അതിലെ ഓടി നടന്നു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനിടയിൽ ആ നായ അവിടെ നിന്ന് രണ്ട് സാധനങ്ങൾ വിഴുങ്ങിയിട്ട് ഉണ്ടായിരുന്നു.
ഒന്ന് ഒരു പേപ്പർ പിൻ ഹോൾഡറും, പിന്നെ മോഷ്ടാക്കളുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ട ഒരു മോതിരവും. അതിന് ഉദ്ദേശം പത്തു പതിനാറു ലക്ഷം രൂപ വില ലഭിക്കുന്നതാണ്.
എന്നാൽ ഇതൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ല, ശേഷം ടെറിയെ സർവിസിൽ നിന്നും പുറത്താക്കി തൃശൂർ ഉള്ള ഷെൽട്ടർ ഹോമിലേക്ക് അയക്കുന്നു.
അവിടുത്തെ ഡ്രൈവർ ആണ് അയ്യപ്പൻ, നായയെ പരിശോധിക്കാൻ വന്ന ഡോക്ടർക്ക് സംശയം തോന്നി x ray എടുത്ത് നോക്കുമ്പോൾ നായയുടെ വയറ്റിൽ മോതിരം ഉള്ളതായി അവർക്ക് മനസിലാകുന്നു. ഈ കാര്യം അവരിൽ നിന്നും അയ്യപ്പനും അറിയുന്നു.
അയ്യപ്പനിൽ നിന്നും സിപിഒ അമ്പിളി രാജുവും. അമ്പിളി രാജു നാട്ടിൽ അത്യാവശ്യം നല്ല കളം ഉള്ള ആളാണ്, ഗുണ്ടാ സംഘങ്ങളും ഒക്കെയായിട്ട് നല്ല ബന്ധം സൂക്ഷിക്കുന്ന ആളാണ്.
എന്നാൽ അയാൾ ഒരിക്കൽ ഒരു ഗുണ്ടാ നേതാവിന് ഒരു സഹായം ചെയ്ത് കൊടുത്തത് പ്രശ്നം ആകുന്നു. കർണാടക പോലീസ് ആയിരുന്നു ആ കേസ് അന്വേഷിച്ചത്, അവർ അമ്പിളി രാജുവിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി.
കേസിൽ ഉൾപ്പെടുത്തിയാൽ അയാളുടെ ജോലി നഷ്ടപ്പെടും തടവ് ശിക്ഷ ലഭിക്കും, എന്നാൽ അവർക്ക് പത്തു ലക്ഷം രൂപ കൈക്കൂലി നൽകിയാൽ അയാളെ കേസിൽ നിന്നും ഒഴിവാക്കാം എന്നായിരുന്നു അവർ അയാൾക്ക് കൊടുത്ത ഓഫർ.
അത്രയും പണം ഉണ്ടാക്കാൻ അയാൾ കണ്ടെത്തിയ ഉപായം, അയ്യപ്പനെ ഉപയോഗിച്ച് ടെറി എന്ന നായയുടെ വയറ്റിൽ നിന്നും ആ മോതിരം എടുത്ത് വിൽക്കാം എന്നതായിരുന്നു.
ഇതേ സമയം ടെറിയുടെ ട്രൈനെർമാരിൽ ഒരാൾ ആയിരുന്ന ജെയ്സൺ അതിനെ ദത്തെടുക്കാൻ ഉള്ള വഴികൾ നോക്കുകയായിരുന്നു. അയാൾക്ക് മൃഗങ്ങളോട് പ്രത്യേകിച്ച് നായ്ക്കളോട് വളരെ സ്നേഹമായിരുന്നു.
അങ്ങനെ ഒരു ദിവസം അയ്യപ്പൻ ടെറിയെ കൊലപ്പെടുത്തി അതിന്റെ വയറ്റിൽ നിന്നും മോതിരം കൈവശപ്പെടുത്തി.
ടെറിയെ അയ്യപ്പൻ കൊന്നതാണെന്ന് വെറ്റിനറി ഡോക്ടറിൽ നിന്നും അറിയുന്ന ജെയ്സൺ ഒരു സൈക്കോ ആയി മാറുന്നു, അയാൾക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
അതേ സമയം അയ്യപ്പൻ ആ മോതിരവും കൊണ്ട് കോയമ്പത്തൂർ പോയി അത് വിറ്റ് കിട്ടുന്ന പണവുമായിട്ട് തിരികെ വരുന്നു. അയാൾക്ക് അമ്പിളി രാജുവിനെ പറ്റിച്ചു ആ പണവും ആയിട്ട് എവിടേക്ക് എങ്കിലും ഒളിച്ചോടാൻ തോന്നുന്നു.
എന്നാൽ അയാളുടെ ഭാര്യ അതിന് സമ്മതിക്കുന്നില്ല. എന്നാൽ അപ്പോഴേക്കും ജെയ്സൺ എങ്ങനെയോ അയ്യപ്പനെ കണ്ടെത്തുന്നു, അയാളെ അപായപ്പെടുത്തി വൈപ്പിൻ ഭാഗത്തുള്ള അയാളുടെ വാടക വീട്ടിൽ ഒളിപ്പിക്കുന്നു.
ഇതിനിടയിൽ അയാൾ അയ്യപ്പനെ ടോർച്ചർ ചെയ്ത് എന്തായിരുന്നു അവരുടെ പദ്ധതി എന്നും, അമ്പിളി രാജുവിന് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത് എന്നും ഇതിന് ശേഷം കാർ എവിടെ ഉപേക്ഷിക്കാൻ ആയിരുന്നു പദ്ധതി എന്നെല്ലാം മനസിലാക്കുന്നു.
ഇതേ സമയം അമ്പിളി രാജു ടെൻഷൻ ആകുന്നു, കാരണം അയ്യപ്പനെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല, തുടർന്ന് അയാൾ സൈബർ സെല്ലിന്റെ സഹായത്തോടെ അയ്യപ്പനെ ട്രാക്ക് ചെയ്ത് നോക്കുമ്പോൾ കുറച്ചു ദിവസമായിട്ട് എറണാകുളം ഉണ്ടെന്നും, ഇപ്പോൾ തിരിച്ചു തിരുവനന്തപുരം എത്തിയിട്ടുണ്ട് എന്നും അറിയുന്നു.
തുടർന്ന് അയാൾക്ക് അയ്യപ്പന്റെ ഫോണിൽ നിന്നും ഒരു ടെക്സ്റ്റ് മെസ്സേജ് ലഭിക്കുന്നു, അതൊരു വണ്ടിയുടെ അടയാളം ആയിരുന്നു.
ആരുടെയും ശ്രദ്ധയിൽ പെടാതെ അയാൾ ആ കാറിൽ കയറുന്നു. അതിൽ വന്ന ജെയ്സൺ തന്നെ അയ്യപ്പൻ അയച്ചതാണെന്ന് പറഞ്ഞു പണം നൽകുന്നു.
പണം ലഭിച്ചതോടെ അമ്പിളി രാജുവിന് ജെയ്സൺ പറഞ്ഞത് വിശ്വാസം ആകുന്നു, തുടർന്ന് ആ പണം കർണാടക പോലീസിന് നൽകിയ ശേഷം അമ്പിളി രാജു ജെയ്‌സന്റെ കൂടെ തന്നെ പോകുന്നു.
പിന്നീട് അമ്പിളി രാജുവിനെ ആരും കണ്ടിട്ടില്ല, അയാളെ അന്വേഷിച്ചു ഇറങ്ങുന്ന പോലീസിന് വൈകാതെ അയാൾ കൊല്ലപ്പെട്ടു എന്ന് ഉറപ്പായി, പക്ഷേ അപ്പോഴും അയാളുടെ ശരീരം ലഭിക്കുന്നില്ല.
അങ്ങനെ അന്വേഷണത്തിന് ഒടുവിൽ അവർക്ക് ഒരു തിയറി ലഭിക്കുന്നു, ആരോ ഒരാൾ ഇവരെ രണ്ട് പേരെയും എറണാകുളം സ്റ്റേഡിയത്തിന് ഉള്ളിൽ പീസ് പീസ് ആക്കി നായ്ക്കൾക്ക് ഭക്ഷണം ആയി നൽകിയെന്ന്.
ഒടുവിൽ അവർ ജെയ്‌സണെ കണ്ടെത്തുന്നു, എന്നാൽ അയാൾ അപ്പോഴേക്കും ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു, കൃത്യം സമയത്തു പോലീസ് അയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അയാളുടെ സംസാര ശേഷി നഷ്ടപ്പെട്ടിരുന്നു.
അതുകൊണ്ട് കുറ്റം തെളിയിക്കാൻ പ്രതിയുടെ കുറ്റസ്സമ്മത മൊഴി അവർക്ക് ആവശ്യമായിരുന്നു.
ഒടുവിൽ ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശിച്ചത് അനുസരിച്ചു അവർ കേസ് അന്വേഷിച്ച എസ് ഐ നോബിളിന്റെ തിയറി അനുസരിച്ചു കൃത്രിമ തെളിവുകൾ സൃഷ്ടിക്കുന്നു.
അത് കാണുമ്പോൾ അയാൾക്ക് അസ്വസ്ഥത ഉണ്ടാകുന്നുണ്ട്, അയാൾ അത്രയും കഷ്ടപ്പെട്ട് അന്വേഷിച്ചിട്ടും ഒടുവിൽ കള്ളതെളിവ് വേണ്ടിവന്നല്ലോ എന്നായിരുന്നു അതിന്റെ കാരണം.
എന്നാൽ തെളിവെടുപ്പിന് ജെയ്സണെയും കൊണ്ട് സ്റ്റേഡിയത്തിൽ എത്തുമ്പോൾ അയാളെ കണ്ടിട്ട് അവിടെ ഉള്ള തെരുവ് നായ്ക്കൾ എല്ലാം ഓടിവരുന്നു, അയാളെ നോക്കി ആദരവോടെ വാലാട്ടി കാണിക്കുന്നു. ഇത് കണ്ട് അയാളും ഒന്ന് ചിരിക്കുന്നു.
ഇതെല്ലാം കാണുമ്പോൾ നോബിളിന് ഉറപ്പാക്കുന്നു ജെയ്സൺ ഒന്നും പറഞ്ഞില്ലെങ്കിലും താൻ അന്വേഷിച്ചു കണ്ടെത്തിയ കാര്യങ്ങൾ എല്ലാം തന്നെയാണ് സംഭവിച്ചത് എന്ന്. അതുകൊണ്ട് അയാളും സംതൃപ്തിയോടെ ഒന്ന് മന്ദഹസിക്കുന്നു, അതോടെ എന്താണ് സംഭവിച്ചത് എന്ന് ഒന്ന് ആലോചിച്ചു നോക്കാൻ നമ്മളെയും വിട്ടുകൊണ്ട് സീസൺ അവസാനിക്കുന്നു...
താൻ ജീവന് തുല്യം സ്നേഹിച്ച നായയെ ഇല്ലാതാക്കിയ രണ്ട് പേരോടുള്ള ജെയ്‌സന്റെ പ്രതികാരം, ഒറ്റ വാക്യത്തിൽ ഇങ്ങനെയും പറയാം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ