മാർട്ടിനും ഭാര്യ ലീനയും അനാഥലയത്തിൽ വച്ചാണ് കണ്ടുമുട്ടിയതും പ്രണയിച്ചതും..
മാർട്ടിൻ തന്റെ ഉറ്റ സുഹൃത്തായ പോളിന്റെ തേയില ഫാക്ടറി നോക്കി നടത്തുകയാണ്. അത്ര വലിയ സമ്പന്നർ ഒന്നുമില്ലെങ്കിലും അവർ വളരെ സന്തോഷത്തിലാണ് ജീവിക്കുന്നത്. മാർട്ടിൻ എപ്പോഴും തന്റെ ഭാര്യക്ക് ഓരോ സർപ്രൈസ് കൊടുക്കാൻ ശ്രമിക്കും.
പക്ഷേ അവൾ അതൊക്കെ മുന്നേ തന്നെ കണ്ടുപിടിച്ചു തിരിച്ചു അയാൾക്ക് സർപ്രൈസ് നൽകും. ഇതൊക്കെ കൊണ്ട് അവളെ ഏതെങ്കിലും രീതിയിൽ സർപ്രൈസ് നൽകി ഇമ്പ്രെസ്സ് ചെയ്യണം എന്നാണ് മാർട്ടിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം.
അതിന് ഒരു ദിവസം അയാൾക്ക് ഒരു വഴി ലഭിക്കുകയാണ്. അയാൾ നോക്കി നടത്തുന്ന എസ്റ്റേറ്റിൽ ഒരു ജോലിക്കാരൻ പയ്യനുണ്ട്, അവൻ അവന്റെ ഗേൾഫ്രണ്ടിന് സർപ്രൈസ് കൊടുക്കാൻ വേണ്ടി അവൾ അറിയാതെ അവളുടെ ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യ്തു.
ഹൈഡ് ചെയ്ത് വയ്ക്കാൻ കഴിയുന്ന ആ ആപ്പ് വഴി അവൾ അറിയാതെ അവളുടെ ഫോണിന്റെ ക്യാമറ അവനു ഉപയോഗിക്കാൻ കഴിയുമായിരുന്നു. അങ്ങനെ അവളുടെ ഫോൺ ഉപയോഗിച്ച് തന്നെ അവളുടെ ക്യൂട്ട് ആയിട്ടുള്ള കുറച്ചു ചിത്രങ്ങളും വീഡിയോയും ഒക്കെ പകർത്തിയിട്ട് അതെല്ലാം കൂടി എഡിറ്റ് ചെയ്ത് അവൾക്ക് അവൻ ഗിഫ്റ്റ് ആയിട്ട് നൽകിയിരുന്നു.
ഈ ആശയം ഇഷ്ടപ്പെട്ട മാർട്ടിൻ അന്ന് രാത്രി തന്നെ തന്റെ ഭാര്യയുടെ ഫോണിൽ അവൾ അറിയാതെ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നു. പിറ്റേന്ന് മുതൽ അയാൾ ഓഫീസിൽ ചെന്നതിന് ശേഷം തന്റെ ലാപ്ടോപ്പിൽ നിന്നും അവളുടെ ക്യാമറ ഓൺ ചെയ്ത് ദൃശ്യങ്ങൾ പകർത്താൻ ആരംഭിച്ചു.
എന്നാൽ അവിടെ മുതൽ അയാളുടെ ജീവിതം ആകെ മാറി മറിയുകയാണ്.
സാധാരണ ട്വിസ്റ്റ് ഉള്ള സിനിമകളിൽ ട്വിസ്റ്റ് ഉണ്ടെന്ന് കാണാത്ത ആളുകളോട് പറയരുത് എന്നാണല്ലോ, അല്ലെങ്കിൽ ട്വിസ്റ്റ് പ്രതീക്ഷിച്ചു ഇരിക്കുമ്പോൾ ശരിക്കുള്ള ആസ്വാദനം നഷ്ടപ്പെടുമെന്നല്ലേ.
എന്നാൽ ഈ കഥയിൽ നേരെ തിരിച്ചാണ്, ഇവിടെ നിന്നങ്ങോട്ട് ട്വിസ്റ്റുകളുടെ പെരുമഴയാണ്. നമ്മൾ ഉദ്ദേശിക്കുന്ന ഒരു രീതിയിലുമല്ല ഇതിന്റെ കഥ പിന്നീട് അങ്ങോട്ട് പോകുന്നത്.
ഓരോ ട്വിസ്റ്റും ഞെട്ടിച്ചുകൊണ്ടേ ഇരിക്കും.
ഈ സിനിമയാണ് 2024 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ
"അതോമുഖം" (Athomugam).
അറിയപ്പെടുന്ന വലിയ താരങ്ങൾ ഒന്നുമല്ല പക്ഷേ കഥ ഒരു രക്ഷയുമില്ല, ട്വിസ്റ്റ് കാണാൻ താല്പര്യമുള്ളവർ കാണാൻ ശ്രമിക്കുമല്ലോ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ