മിന്നൽ മുരളി പാർട്ട്‌ 2 ഉണ്ടാവില്ല

 ഒരു മിന്നൽ മുരളി പാർട്ട്‌ 2 ഉണ്ടാവാൻ യാതൊരു സാധ്യതയും കാണുന്നില്ല. അതിന്റെ പ്രധാന കാരണം ആദ്യത്തെ ഭാഗം തന്നെയാണ്.


ആദ്യത്തെ ഭാഗം മോശം എന്നല്ല ഉദ്ദേശിച്ചത്, എനിക്ക് വളരെ ഇഷ്ടമായ സിനിമ തന്നെയാണ് അത്. 


മിന്നൽ മുരളിയിൽ രണ്ട് പേർക്ക് ആയിരുന്നു സൂപ്പർ പവർ ലഭിച്ചത്, നായകനായ ജെയ്സണും, വില്ലനായി മാറിയ ഷിബുവിനും. തുടക്കത്തിൽ രണ്ട് പേർക്കും വ്യത്യസ്ത ശക്തികൾ ലഭിച്ചതായിട്ടാണ് കാണിക്കുന്നത്.


അതായത് ജെയ്സണ് Super strength, super speed, പിന്നെ ഉന്നം തെറ്റാതെ എറിയാനും, സ്‌പൈഡർമാന്റെ പോലെ കാര്യങ്ങൾ മുൻകൂട്ടി അറിയാനുള്ള കഴിവും.

ഇത് എഴുതുമ്പോൾ തന്നെ എനിക്ക് കുറച്ചു കൺഫ്യൂഷൻ ഉണ്ട്, എന്തൊക്കെ ആണ് പവർ എന്ന്, അത് കഥയിലെ ചെറിയ പോരായ്മ തന്നെയാണ്. നമ്മൾ ഒരു സിനിമാറ്റിക് ലോകം ഉണ്ടാക്കുമ്പോൾ നമ്മുടെ ലോകത്ത് നിന്ന് ആ സിനിമാറ്റിക് ലോകത്ത് എന്തൊക്കെ വ്യത്യാസം ഉണ്ടെന്ന് കൃത്യമായി നമ്മളെ ബോധ്യപ്പെടുത്താൻ കഴിയണം.


സൂപ്പർ ഹീറോ വരുമ്പോൾ, എന്താണ് അയാളുടെ കഴിവുകൾ, അയാൾക്ക് എന്തൊക്കെ പറ്റും, പറ്റില്ല, ബലഹീനതകൾ ഉണ്ടെങ്കിൽ അതെല്ലാം കൃത്യമായി അടയാളപ്പെടുത്തുക തന്നെ വേണം. എങ്കിൽ മാത്രമേ ലോജിക് തെറ്റാതെ കഥ മുന്നോട്ട് കൊണ്ടുപോകാൻ കഴിയു.


ഇന്ത്യൻ ഹൊറർ സിനിമകളുടെ പ്രശ്‌നവും ഇതൊക്കെ തന്നെയാണ്, അത് മറ്റൊരു പോസ്റ്റായി പറയാം.


അപ്പോൾ മിന്നൽ മുരളിയിലേക്ക് വന്നാൽ, വില്ലനായ ഷിബുവിന്റെ പ്രധാന ശക്തിയെന്ന് പറയുന്നത് telekinesis ആണ്. അതായത് തന്റെ മനസ് കൊണ്ട് തനിക്ക് ചുറ്റുമുള്ള ഏതൊരു വസ്തുവിനെയും നിയന്ത്രിക്കാൻ കഴിയും.


ഇത് കൂടാതെ മിന്നൽ മുരളിയുടെ മറ്റു കഴിവുകളും ഷിബുവിന് ഉണ്ട്. കഥയുടെ തുടക്കത്തിൽ ഷിബുവിന്റെ വില്ലനിസം കാണിക്കാനും, നായകനെക്കാൾ ശക്തനായ വില്ലൻ എന്നുള്ള പ്രതീതി സൃഷ്ടിക്കാനും ഇങ്ങനെ നായകന്റെ എല്ലാ കഴിവുകളും അതിന്റെ കൂടെ അതിശക്തമായ മറ്റൊരു കഴിവും നൽകിയത് വഴി കഥാകൃത്തിനു കഴിഞ്ഞു.


സിനിമയുടെ ക്ലൈമാക്സ്‌ എത്തുമ്പോൾ മിന്നൽ മുരളി എന്ന ജെയ്സൺ തന്നെകൊണ്ട് ആകാവുന്ന രീതിയിൽ എല്ലാം ശ്രമിച്ചിട്ടും ഷിബുവിനെ തോൽപ്പിക്കാൻ കഴിയുന്നില്ല.


അങ്ങനെ പരാജയപ്പെട്ടു നിന്ന ജെയ്സൺ തന്റെ നാട് ഇല്ലാതെ ആകാൻ പോകുന്നു എന്നുള്ള തിരിച്ചറിവിന്റെ വേദനയിൽ തന്റെ എല്ലാ ശക്തികളെയും പരമാവധി പുറത്തെടുക്കാൻ നോക്കുമ്പോൾ, ജെയ്സൺ തിരിച്ചറിയുന്നു, തനിക്കും telekinesis പവർ ഉണ്ടെന്ന്.


അങ്ങനെ അതുകൂടി ഉപയോഗിച്ച് ഷിബു എന്ന വില്ലന്റെ കഥ കഴിക്കുന്നു.


ഇനി ഇതിൽ പ്രശ്നം എന്താണെന്ന് വച്ചാൽ, അത് telekinesis ആണ്. ആ പവർ വച്ചു ചുറ്റുമുള്ള വസ്തുക്കളെ നിയന്ത്രിക്കുക എന്ന് പറഞ്ഞാൽ അതിൽ സ്വന്തം ശരീരവും പെടും, അതായത് telekinesis പവർ ഉള്ള ആൾക്ക് പറക്കാൻ കഴിയും.


കുഴപ്പം അതല്ല, സൂപ്പർ ഹീറോ കോമിക് നോക്കിയാൽ അതിൽ ഏറ്റവും പവർ ഉള്ള ആളുകൾ എന്ന് പറയുന്നത് വെറും telekinesis ഉള്ളവരാണ്, Xmen സീരീസ്, സിനിമകൾ ഉദാഹരണം. അതിന്റെ കൂടെ സൂപ്പർ സ്പീഡ്, സൂപ്പർ സ്‌ട്രെങ്ത് എന്നിവ കൂടിയുള്ള മിന്നൽ മുരളി ശരിക്കും ഓവർ പവർ ഉള്ള ഒരു സൂപ്പർ ഹീറോ ആയിപ്പോയി.


ഇനി അതിനും മുകളിൽ നിൽക്കുന്ന പോയിട്ട് അടുത്തേക്ക് എത്താൻ പോലും പറ്റുന്ന ഒരു വില്ലനെ സൃഷ്ടിക്കുക എന്നത് സാധിക്കുക അത്ര എളുപ്പമല്ല. അതിനാൽ തന്നെ ലോജിക് ഉള്ള രീതിയിൽ രണ്ടാം ഭാഗത്തിന് കഥ ഒരുക്കുക എന്നത് കഴിയുമെന്ന് തോന്നുന്നില്ല.


ആദ്യത്തെ ഭാഗം കിടിലൻ ആക്കാൻ വേണ്ടി ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്ത് കഴിഞ്ഞതിനാൽ ഇനിയൊരു രണ്ടാം ഭാഗം വരാൻ സാധ്യത കുറവാണ്. അല്ലെങ്കിൽ മിന്നൽ മുരളിയുടെ പവർ ഒക്കെ അടുത്ത ഇടി വെട്ടി പോകണം (ഇത്രയും എഴുതി കഴിഞ്ഞപ്പോൾ കിട്ടിയ ഐഡിയ ആണ് 😅)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ