വിജയ് യുടെ സിനിമകൾ കാണില്ലായിരുന്നു

 ഞാൻ ഇങ്ങേരുടെ ഒരേഒരു സിനിമ മാത്രമേ കണ്ടിട്ടുള്ളു, ലിയോ, അതാണേൽ തീയേറ്ററിൽ പോയി കാണുകയും ചെയ്തു.


എന്തോ പണ്ടേ തമിഴ് സിനിമ തന്നെ ഇഷ്ടം അല്ലായിരുന്നു, പ്രത്യേകിച്ച് ഇങ്ങേരെ ഒട്ടും ഇഷ്ടമല്ലായിരുന്നു. പ്രകൃതി പടങ്ങളെ ഇഷ്ടപ്പെടുന്ന സിനിമാറ്റിക് ലോജിക്കിന് അപ്പുറം റിയൽ വേൾഡ് ലോജിക് നോക്കുന്ന ഒരു പക്കാ പ്രകൃതി സ്നേഹിയായിരുന്നു ഞാൻ.


അങ്ങനെ നോക്കുമ്പോൾ ഇങ്ങേർ ഈ ശരീരം ഒക്കെ വച്ചിട്ട് പത്തും അമ്പതും പേരെ ഇടിച്ചിടുന്നതും ഒരുത്തനെ തല്ലി പറപ്പിക്കുന്നതും ഒന്നും ഉൾകൊള്ളാൻ കഴിയില്ലായിരുന്നു.


സിനിമ കണ്ടിട്ടില്ല എന്നേ ഉള്ളു, അതിന്റെ ഭാഗങ്ങൾ ഒക്കെ അല്ലാതെ കാണാമല്ലോ, അങ്ങനെ കണ്ട കാര്യമാണ് പറഞ്ഞത്.


എന്റെ കാഴ്ചപ്പാടിൽ അർനോൾഡിന്റെ ശരീരം എങ്കിലും വേണം ഇങ്ങേര് ചെയ്യുന്ന പരിപാടി ഒക്കെ ചെയ്യാൻ. അങ്ങനെ ഒരു പക്കാ വിജയ് ഹേറ്റർ ആയിരുന്ന എന്നേ ലിയോ കാണാൻ പ്രേരിപ്പിച്ചത്....


മാസ്സ് മസാല സിനിമകൾ ഇഷ്ടം അല്ലാതിരുന്ന എന്നേ വഴി തെറ്റിച്ചത് അങ്ങേരാണ്, കെജിഫ് പിടിച്ചെടുത്ത റോക്കി ഭായ്.


അതുപോലെ സിനിമാറ്റിക് ലോജിക് എന്തെന്ന് കാണിച്ചു തന്നത് സാക്ഷാൽ രാജമൗലിയുടെ സിനിമകളുമാണ്. പ്രകൃതി പടങ്ങൾ അല്ലാതിരുന്നിട്ടും അതൊക്കെ എന്തുകൊണ്ട് ഇഷ്ടമായി എന്നുള്ള എന്റെ അന്വേഷണങ്ങൾ ഈ വക കാര്യങ്ങളിൽ കൊണ്ടുചെന്ന് എത്തിച്ചു,


ആ സംഭവങ്ങൾ മനസിലാക്കിയ ശേഷം എങ്ങനെയോ വിജയ്, രജനി പടങ്ങൾ ശ്രദ്ധയിൽ പെട്ടു, ആ കണ്ണുകളിലൂടെ നോക്കിയപ്പോ അതിനൊന്നും വിചാരിച്ച പ്രശ്നങ്ങൾ ഇല്ലല്ലോ എന്ന് തോന്നി,


അങ്ങനെ ലിയോ അന്നൗൺസ്‌മെന്റ് മുതൽ എന്തോ ഒരു താല്പര്യം കേറി, ജീവിതത്തിൽ ഒരിക്കലും ചെയ്യില്ല എന്ന് വിചാരിച്ച ഒരു കാര്യം ഞാൻ അങ്ങനെ ചെയ്തു, ലിയോ, ഒരു വിജയ് സിനിമ തിയേറ്ററിൽ പോയി കണ്ടു.


പോസ്റ്റർ ലുക്ക്‌ കണ്ടിട്ട് ഒട്ടും ഇഷ്ടം തോന്നാതിരുന്ന പാർഥിപനെ അടുത്തറിഞ്ഞപ്പോൾ വല്ലാതെ ഇഷ്ടം തോന്നി, വെറുതെ കുറച്ചു കോപ്രായം കാണിക്കുന്ന ആളല്ല, അഭിനയം വഴങ്ങുന്ന ആള് തന്നെയാണ് അദ്ദേഹം എന്ന് പതിയെ ഞാൻ തിരിച്ചറിഞ്ഞു.


അതിനപ്പുറം അഭിനയം മാത്രം കൊണ്ട് കാര്യമില്ല ഒരു സ്റ്റാർഡം എന്താണ്, അത് എങ്ങനെയാണ് ഉണ്ടാക്കുന്നത്, വളർത്തിയെടുക്കുന്നത് തുടങ്ങിയ കാര്യങ്ങളിലും അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി.


അതൊക്കെ സിനിമയുടെ ഉള്ളിലെ കാര്യം, സിനിമയുടെ പുറത്ത് നല്ലൊരു മനുഷ്യൻ കൂടിയാണ് എന്നതും വൈകി തിരിച്ചറിഞ്ഞ സത്യങ്ങളിൽ ഒന്നാണ്.


എന്തോ, ഇതൊക്കെ നേരത്തെ ആകമായിരുന്നില്ലേ എന്നൊരു തോന്നൽ... ഈ കുറിപ്പ് എങ്ങനെ അവസാനിപ്പിക്കണം എന്നെനിക്ക് അറിയില്ല, ചില ആളുകളെ പറ്റി നമ്മുടെ ഉള്ളിൽ ഒരു കാര്യവുമില്ലാതെ കുറച്ചു അബദ്ധങ്ങൾ കയറും,


ഇതുവരെ നമ്മുടെ ഉള്ളിലെ ചിന്തകൾ തെറ്റായിരുന്നു എന്ന് സമ്മതിക്കാൻ ഉള്ള മടികൊണ്ട് നമ്മുടെ മനസ് പലപ്പോഴും മാറി ചിന്തിക്കാൻ അനുവദിക്കില്ല..



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ