രാജു a10 : അണ്ണാ നിങ്ങള് ചുമ്മാ ഉഴപ്പാണ് കേട്ടോ... 🥲
ഡയറക്ടർ : അതെന്താ രാജു അങ്ങനെ പറഞ്ഞെ...!
A10 : പിന്നെ മലയാള സിനിമയുടെ ഭാവി വാഗ്ദാനം ആയിട്ട് ഒരു യുവതാരം ഇങ്ങനെ ഉയർന്നു വരുമ്പോൾ അതിനൊപ്പിച്ചു പടമൊക്കെ ചെയ്യണ്ടേ...
ഡയറക്ടർ : അതിപ്പോ ആരാ അങ്ങനെ ഒരു താരം 🤔
A10 : നിങ്ങടെ മുന്നിൽ ഇങ്ങനെ നിൽക്കുകയല്ലേ...
ഡയറക്ടർ : ആര് നീയോ, ആ ഒരു കണക്കിന് ശരിയാ ഇടയ്ക്കിടെ എയറിൽ കയറുന്ന കൊണ്ട് ഉയർന്നു വരുന്ന എന്നല്ല ഉയർന്നു പോകുന്ന താരം എന്ന് പറഞ്ഞാൽ പക്കാ ആണ്..
A10: ദേ അണ്ണാ എന്ന് വിളിച്ച നാക്കും കൊണ്ട് എന്നെക്കൊണ്ട് മാറ്റി വിളിപ്പിക്കരുത്. നല്ല കിണ്ണൻ കാച്ചിയ റോളുകൾ കിട്ടാത്തോണ്ട് അല്ലേ ഇതൊക്കെ...
ഡയറക്ടർ : നീ എന്ത് ടൈപ്പ് റോളാ ഉദ്ദേശിക്കുന്നത്..
A10: അതായത് നമ്മുടെ ലാലേട്ടന് നാടുവാഴികൾ പോലെ, സുരേഷേട്ടന് ലേലം ഒക്കെ പോലെ, അതിന്റെ ഒരു ഇതില്ലേ?
ഡയറക്ടർ : ഏത്?
A10: ഹാ നിങ്ങള് ഇതെന്തോന്ന് ഫിലിം മേക്കർ ആണ്, It would be beneficial to approach this concept through a paradigmatic lens, wherein the constituent elements are imbued with symbolic significance, thereby facilitating a more nuanced understanding of the underlying dynamics.
ഡയറക്ടർ : എന്തോന്ന്, നീ മനുഷ്യന് മനസിലാകുന്ന ഭാഷയിൽ വല്ലതും പറ, ഞാനൊക്കെ സ്ട്രൈറ്റ് ഫോർവേഡ് ആണ്..
A10: 🫡, അതായത് ഒരു നാടിന്റെ എല്ലാമെല്ലാമായ അച്ഛൻ കഥാപാത്രം ആണല്ലോ അതിന്റെ എല്ലാം പ്രധാന കഥാപാത്രം, എന്നിട്ട് അച്ഛൻ കഥാപാത്രം കൊല്ലപ്പെടുന്നു, പിന്നെ മകൻ ആ സ്ഥാനത്തേക്ക് വരുന്ന പോലെ ആണല്ലോ,
ഡയറക്ടർ: ഇതിലെന്തോന്ന് നീ ആ പറഞ്ഞ സാധനം 🤔
A10: ആ കിട്ടി കിട്ടി, പ്രതീകാത്മികം, പല വാക്കിന്റെയും ആവശ്യം വരുമെങ്കിലും ഓർമ്മ കിട്ടില്ല, അതായത് ഒരു പുതിയ സൂപ്പർ സ്റ്റാർ വരുന്നു എന്നപോലെ..
ഡയറക്ടർ: നീ ഈ പറഞ്ഞ ഐറ്റം ഒന്നും ഇല്ലെങ്കിലും ഇതുപോലെ അച്ഛൻ മരിക്കുന്നതും മകൻ പ്രതികാരം ചെയ്യുന്ന ഒരെണ്ണം ഞാനും എടുത്തിട്ടുണ്ട്, അതും ലാലേട്ടനെ തന്നെ വച്ചിട്ട്, നരസിംഹം..
A10: ഞാനും അതിലേക്ക് തന്നെയാണ് വരുന്നത്, അണ്ണന് ഇതെല്ലാം കൂടി ഒന്ന് മിക്സ് ചെയ്തിട്ട് എന്നെ അതിലിട്ടൊന്നു പുരട്ടി എടുത്തുകൂടെ, പിന്നെ വേണേൽ കുറച്ചു ആറാം തമ്പുരാൻ കൂടി ആയിക്കോ..
ഡയറക്ടർ: നീ പറഞ്ഞ ഐഡിയ ഒക്കെ കൊള്ളാം, ഞാനും ഒന്ന് ബോക്സ് ഓഫീസ് കുലുക്കിയിട്ട് ഇപ്പോൾ കുറച്ചായി..
A10: ആ അതാണ്, അണ്ണാ നിങ്ങളെ കൊണ്ട് പറ്റും, നിങ്ങളെ കൊണ്ടേ പറ്റു..
ഡയറക്ടർ: ആ ഞാൻ പോയി ഇതൊക്കെ ഒന്നൂടി ഒന്ന് കണ്ട് നോക്കട്ടെ, ഒന്ന് ചാർജ് ആയാൽ കഥയും ഞാൻ തന്നെ അങ്ങോട്ട് എഴുതാം...
A10: 🥹🥹🥹 ഒരുപാട് നന്ദിയുണ്ട് അണ്ണാ.. പിന്നെ പടത്തിന് പറ്റുവാണേൽ സിംഹാസനം എന്ന് തന്നെ പേരിടുമോ.. ഞാൻ അന്വേഷിച്ചായിരുന്നു, we will defenitly get the rights for the title and you know,..
ഡയറക്ടർ: എന്റെ പൊന്ന് മോനെ നീ ഒന്ന് അടങ്ങ്, സിംഹാസനം എങ്കിൽ സിംഹാസനം, ഒരു ഗും ഒക്കെയുണ്ട്, ഞാൻ ഇപ്പോൾ തന്നെ ചാർജ് ആയി, അപ്പോ നീ റെഡി ആയിട്ട് ഇരുന്നോ, ഞാൻ കഥയും കൊണ്ട് അടുത്ത ദിവസം വരാം.
ശേഷം ബിഗ് സ്ക്രീനിൽ.... ചുമ്മാ 🔥🔥🔥
സംഭവം വെറുതെ തമാശ സെൻസിൽ എഴുതിയതാണ്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ