ശങ്കർ സിനിമകളിലെ ലോജിക് ഇല്ലായ്മ എന്ന് പറയുമ്പോൾ പലരും അതിനെ മറ്റൊരു രീതിയിലാണ് കാണുന്നത്. സിനിമയുടെ പിന്നിൽ ടെക്നോളജി ഇത്രയും നല്ല രീതിയിൽ ഉപയോഗിച്ച മറ്റൊരു സംവിധായകനും ഒരുപക്ഷെ ഇന്ത്യയിൽ കാണില്ല.
ലെറ്റ് മീ എസ്‌പ്ലൈന്.
360 ഡിഗ്രി ക്യാമറ എന്ന സംഭവം ഇന്ത്യൻ സിനിമയിൽ ആരും കേട്ടിട്ടില്ലാത്ത കാലത്താണ് അദ്ദേഹം അതിന്റെ സാധ്യതകൾ മനസിലാക്കുന്നതും ബോയ്സ് എന്ന സിനിമയിലെ ഒരു ഗാന രംഗത്ത് അത് ട്രയൽ ചെയ്ത് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നതും.
പിന്നീട് അതിനെ കുറച്ചു കൂടി മനോഹരമായ രീതിയിൽ അന്ന്യൻ സിനിമയിൽ ഒരു സ്റ്റണ്ട് സീനിൽ മുഴുവൻ ഉപയോഗിച്ചു. ഇതൊക്കെ അദ്ദേഹത്തിന്റെ കഴിവ് തന്നെയാണ്.
ഐ എന്ന സിനിമയിൽ പൂക്കളെ എന്ന പാട്ടിൽ കുറെ അതിമാനുഷിക രംഗങ്ങൾ ഉണ്ട്, വിക്രം വെള്ളത്തിനു മുകളിലൂടെ ഓടുന്നതും ആമി ജാക്സണ് ഒപ്പം പറക്കുന്നതും എല്ലാം.
അതൊക്കെ ഒരുപക്ഷെ വേറെ ആരെക്കൊണ്ടും അത്രയും മനോഹരമായി ചിത്രീകരിക്കാൻ കഴിഞ്ഞെന്നു വരില്ല..
പക്ഷേ ആ രംഗങ്ങൾ പാട്ടിനു വേണ്ടി മാത്രമാണ്, അത് കഥയിലേക്ക് വന്നാൽ, ഒരു മനുഷ്യന് വെള്ളത്തിനു മുകളിലൂടെ ഓടാൻ കഴിയില്ല എന്ന കാര്യം നമ്മൾക്ക് എല്ലാം അറിയാം, അഥവാ ഇനി അങ്ങനെ ഓടുന്നതായി കഥയുടെ ഭാഗമായി വരികയാണെങ്കിൽ,
അയാൾക്ക് എങ്ങനെ അതിനുള്ള ശക്തി ലഭിച്ചു എന്ന് കാണിക്കണം, അയാൾ ഒരു മാജിക് അറിയാവുന്ന ആളാണ് അല്ലെങ്കിൽ സൂപ്പർ പവർ ഉള്ള ആളാണെന്നു പറഞ്ഞാൽ അവിടെ തീർന്നു ലോജിക്കിന്റെ പ്രശ്നം.
എന്തുകൊണ്ട് സൂപ്പർമാൻ ചിറകുകൾ ഇല്ലാതെ പറക്കുന്നു, നമ്മൾക്ക് അറിയാവുന്ന ശാസ്ത്രം പ്രകാരം ഭൂമിയിൽ ചിറകില്ലാതെ ഒരാൾക്ക് പറക്കാൻ കഴിയില്ല, അല്ലെങ്കിൽ സൂപ്പർമാന് പറക്കാൻ പറ്റില്ല, എന്നാൽ ആ സിനിമകളിൽ അതിനുള്ള വിശദീകരണം അവർ നൽകുന്നുണ്ട്.
Iron man സിനിമയിൽ ടോണി stark ന്റെ സ്യൂട്ട് പ്രവർത്തിക്കുന്നത് arc reactor എന്ന വസ്തുവിൽ നിന്നുള്ള ഊർജം കൊണ്ടാണ്, അത് യഥാർത്ഥത്തിൽ ആ രൂപത്തിൽ നിർമ്മിക്കാൻ ഇപ്പോഴും ശാസ്ത്രത്തിന് കഴിയില്ല, എന്നാൽ പോലും അങ്ങനെ ഒരു വസ്തു അദ്ദേഹം നിർമ്മിച്ചു, അതിന്റെ പ്രിത്യേകതകൾ പോരായ്മകൾ എല്ലാം ആ സിനിമകളിൽ വ്യക്തമായി കാണിക്കുന്നുണ്ട്.
ഇനി ശങ്കറിന്റെ ഐ എന്ന സിനിമയിലേക്ക് വന്നാൽ, അതിൽ വിക്രം ഒരു ബോഡി ബിൽഡർ ആണെന്ന് കാണിക്കുന്നുണ്ട്, വെറും ബോഡി ബിൽഡർ അല്ല, Mr. തമിഴ്നാട് പട്ടം കിട്ടിയ അത്രയും വലിയ ബിൽഡർ.
എന്നാൽ ബോഡി ബിൽഡിംഗ് രംഗത്ത് ഉള്ള ആളുകൾക്ക്, അല്ലെങ്കിൽ ആ വിഷയത്തിൽ താല്പര്യം ഉള്ള ആളുകൾക്ക് ആ കാര്യം അംഗീകരിക്കാൻ ഇത്തിരി ബുദ്ധിമുട്ട് കാണും.
കാരണം അദ്ദേഹത്തിന്റെ ശരീരം കൂടെ മത്സരിക്കുന്ന ആളുകളെ അപേക്ഷിച്ചു അല്ലെങ്കിൽ യഥാർത്ഥത്തിൽ Mr. തമിഴ്നാട് ടൈറ്റിൽ എടുക്കുന്നവരെ വച്ചു നോക്കുമ്പോൾ അത്രക്ക് ഒന്നും വന്നിട്ടില്ല എന്ന് കാണാം.
എന്നാലും വിക്രം ആ സിനിമക്ക് വേണ്ടി ചത്തു കിടന്ന് കഷ്ടപ്പെട്ടാണ് എന്നത് അറിയാവുന്ന കൊണ്ട് നമ്മൾ അതിൽ കുറ്റം ഒന്നും പറഞ്ഞില്ല.
പിന്നെ ആ കാര്യം കഥയുടെ തുടക്കത്തിൽ മാത്രം വന്നു പോകുന്നത് കൊണ്ടും അത്ര കല്ലുകടിയായി തോന്നിയില്ല, പ്രധാന കഥയിൽ അല്ലെങ്കിൽ ക്ലൈമാക്സ് വിക്രം Mr. തമിഴ്നാട് ആകുന്നത് വല്ലതും ആയിരുന്നെങ്കിൽ അന്ന് എത്ര ട്രോൾ കിട്ടിയേനെ എന്ന് ചിന്തിക്കുക.
വിക്രത്തിനെ ബോഡി ബിൽഡർ ആയി അവതരിപ്പിക്കാതെ അല്ലെങ്കിൽ ടെക്നോളജി ഉപയോഗിച്ച് ആ ഭാഗം ഇതിലും മനോഹരം ആക്കാമായിരുന്നു. പിന്നെയും എന്തുകൊണ്ട് ശങ്കർ അങ്ങനെ ചെയ്തു എന്ന് നോക്കിയാൽ, ആ കാലഘട്ടത്തിൽ ബോഡിബിൽഡിംഗ് അല്ലെങ്കിൽ സിക്സ്പാക്ക് ട്രെൻഡ് ആയിരുന്നു, അത്തരം ട്രെൻഡ് തന്റെ പടത്തിൽ ഉൾപ്പെടുത്തുക എന്ന ആഗ്രഹം ആയിരിക്കാം.
ഇനി അന്ന്യൻ സിനിമയിലേക്ക് വന്നാൽ, ഒരു വെബ്സൈറ്റ് വഴിയാണ് അമ്പി തന്റെ പരാതികൾ അന്ന്യൻ എന്ന ശിക്ഷകനോട് പറയുന്നത്.
IT ഫീൽഡിൽ ഉള്ള ആളുകൾ ഇതിനൊന്നു വിശദീകരണം തരാമോ, ഏതാണ്ട് നരകം പോലുള്ള ഒരു സ്ഥലത്തുള്ള ആളായിട്ടാണ് ആ വെബ്സൈറ്റിൽ അന്ന്യനെ കാണിക്കുന്നത്, നരകത്തിൽ നിന്ന് ആര് വെബ്സൈറ്റ് ഉണ്ടാക്കി, എവിടെ നിന്ന് ഡോമെയിൻ എടുത്തു, എവിടെയാണ് അത് ഹോസ്റ്റ് ചെയ്തിരിക്കുന്നത്!
ആ കാലഘട്ടത്തിൽ ഇന്റർനെറ്റ് ട്രെൻഡ് ആയി വരികയായിരുന്നു..
ഇന്ത്യൻ 2 നോക്കിയാൽ സോഷ്യൽ മീഡിയ ട്രെൻഡ് ആണ്, എന്ന് കരുതി ചിത്രാ അരവിന്ദൻ സോഷ്യൽ മീഡിയ എന്നൊക്കെ പറഞ്ഞാൽ, വെറുതെ come back ഇന്ത്യൻ എന്ന് കുറച്ചു പേര് ടാഗ് ഇട്ടാൽ അത് ട്രെൻഡ് ആകുക എന്നൊക്കെ കാണിച്ചാൽ!
നല്ല രീതിയിൽ അതിനെല്ലാം ട്രോൾ കിട്ടി, കാരണം യഥാർത്ഥ സോഷ്യൽ മീഡിയ ആ രീതിയിൽ അല്ലായെന്ന് ഭൂരിപക്ഷം പ്രേക്ഷകർക്കും അറിയാം.
ഇതുപോലെ തന്നെയാണ് യന്തിരൻ, ആ സിനിമയിലെ പ്രധാന ഘടകമാണ് ചിട്ടി എന്ന റോബോട്ട്. അത് തെറ്റായി പ്രവർത്തിക്കുന്നു എന്ന് കണ്ടതും ഡോക്ടർ വസീകരൻ നേരെ എടുത്ത് വേസ്റ്റ് ബാസ്കറ്റിൽ ഇടുന്നു!
നമ്മൾ വീട്ടിൽ കേടായ സാധനം ഇങ്ങനെ വേസ്റ്റ് ആയി കളയും പക്ഷേ ഇത്തരത്തിൽ ആണോ ഒരു റിസർച്ച് സെന്റർ പ്രവർത്തിക്കുന്നത്! എന്ത് ലോജിക് ആണ്!
റോബോട്ട് അത്തരത്തിൽ മാൽ ഫങ്ക്ഷന് ചെയ്താൽ അതിന്റെ എറർ ശരിയാക്കണം, അല്ലെങ്കിൽ അതിനെ ഡിസ്മാന്റിൽ ചെയ്ത് സൂക്ഷിക്കേണ്ട ഭാഗങ്ങൾ ഒഴികെ ശാസ്ത്രീയമായി നശിപ്പിക്കണം, അങ്ങനെ വരുമ്പോൾ കഥ മുന്നോട്ടു പോകില്ല.
ട്രാൻസ്‌ഫോർമർസ് എന്ന സിനിമയിൽ നോക്കിയാൽ കാണാം ഒന്നിലധികം റോബോട്ടുകൾ കൂടി ചേർന്ന് വലിയ രൂപങ്ങൾ ആകുന്നതും അവ പ്രവർത്തിക്കുന്നതും. അതിനായി പശ തേച്ചു കൂടി ഒട്ടുകയല്ല അതിൽ കാണിക്കുന്നത്,
തമ്മിൽ തമ്മിൽ മെക്കാനിക്കൽ എലെക്ട്രിക്കൽ ബന്ധങ്ങൾ വഴിയാണ് അവക്ക് രൂപമാറ്റം സംഭവിക്കുന്നത്. ശാസ്ത്രീയമായ വിശദീകരണം അതിൽ കൃത്യമായി കാണാം,
എന്തിരനിൽ കാണിക്കുന്ന പോലെ വലിയ റോബോട്ട് ആകാനോ, പാമ്പ് പോലെ ആകാനോ ഒന്നും പറ്റില്ല,
2.0 അതിലും വലിയ കോമഡിയാണ്, റോബോട്ടുകൾ ഒന്നുമല്ല ചുറ്റുമുള്ള ലോഹ ഭാഗം ഉള്ള എല്ലാം കൂടി ചേർന്നു വലിയ റോബോട്ട് ആകുന്നു, എങ്ങനെ..
വില്ലൻ പിന്നെ പ്രേതമാണ്, അതിനെ പിന്നെ അതിന്റെ വഴിക്ക് വിട്ടേക്കാം.
ഇങ്ങനെ പ്രധാന കഥയുടെ ഭാഗമായി നൂറു കണക്കിന് ലോജിക്ക് ഇല്ലാത്ത കാര്യങ്ങളാണ് ശങ്കർ തന്റെ പടത്തിൽ കാണിക്കുന്നത്, എന്ന് കരുതി അദ്ദേഹം മോശമാണെന്നല്ല, പക്ഷേ ഈ പിപ്പിടി വിദ്യ ഇനി ഏൽക്കില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ