വീണ്ടും ഇതിലെ പ്രശ്നം എന്താണെന്ന് പലർക്കും മനസിലാകുന്നില്ല. നാരായണീന്റെ മൂന്നാണ്മക്കൾ എന്ന സിനിമയിൽ കസിൻസ് തമ്മിലുള്ള റിലേഷൻ കാണിക്കുന്നതിനെ അനുകൂലിച്ചും വിമർശിച്ചും ധാരാളമായി പോസ്റ്റുകൾ കാണുന്നുണ്ട്.
സംഭവം കഥയാണ്, മുറപ്പെണ്ണ് എന്നതൊക്കെ പല സിനിമയിലും യാഥാർഥ്യം ആയും ഒക്കെ ഉള്ളതാണ്.
ഇവിടെ കുഴപ്പം അതിനെ എങ്ങനെ പ്ലേസ് ചെയ്യുന്നു എന്നതിലാണ്.
ഗെയിം ഓഫ് ത്രോൺസ് എന്നൊരു ലോക പ്രശസ്ത സീരീസ് ഉണ്ട്, അതിൽ കാണിക്കുന്ന കാര്യങ്ങൾ വച്ചു നോക്കുമ്പോൾ ഇതൊന്നും അതിന്റെ വാലിൽ കെട്ടാനുള്ളത് പോലുമില്ല.
പക്ഷേ അതിനെ കുറ്റം പറയാത്ത ആളുകളും ഇതിനെ കുറ്റം പറയുന്നതിൽ കുറച്ചു കാര്യങ്ങളുണ്ട്.
ഗെയിം ഓഫ് ത്രോൺസ് അഥവാ GOT ഒരു പക്കാ ഫാന്റസി ഫിക്ഷൻ എന്ന രീതിയിൽ എടുത്തിരിക്കുന്നതാണ്. അതായത് അത് കാണുന്ന ഏതൊരാൾക്കും ആദ്യത്തെ ഷോട്ട് മുതൽ ഇത് ഫാന്റസി മാത്രമാണ് എന്ന മൈൻഡിൽ മാത്രമാണ് കാണുന്നത്.
അവരെ സംബന്ധിച്ച് അതിൽ എന്തുതന്നെ കാണിച്ചാലും ആ ഒരു സെൻസിൽ മാത്രമേ മനസ്സിൽ പതിയു. അതിൽ കാണുന്ന ഒരു കാര്യവും പരീക്ഷിച്ചു നോക്കാൻ അല്ലെങ്കിൽ ശരിക്കും ഇങ്ങനെയൊക്കെ നടക്കുമോ എന്നൊന്നും ചിന്തിച്ചു നോക്കുക പോലുമില്ല.
എന്നാൽ ഈ നാരായണീന്റെ സിനിമ ഏകദേശം ഒരു റിയൽ വേൾഡ് സെറ്റപ്പിലാണ് എടുത്തിരിക്കുന്നത്. എന്ന് വച്ചാൽ നമ്മുടെ ചുറ്റുവട്ടത്തു ഒക്കെ നടക്കുന്ന കാര്യങ്ങൾ പോലെ, അല്ലെങ്കിൽ അങ്ങനെയൊക്കെ നടക്കുന്നുണ്ട് നമ്മൾ കാണുന്നില്ല അറിയുന്നില്ല എന്നേ ഉള്ളു എന്നൊക്കെ തോന്നിപ്പിക്കുന്ന രീതിയിൽ.
അല്ലെങ്കിൽ ഇങ്ങനെയൊക്കെ ശ്രമിച്ചാൽ നടക്കും എന്നും തോന്നിപ്പിക്കുന്ന രീതിയിൽ.
സിനിമ എല്ലാവരെയും അതിൽ കാണുന്നത് ഒക്കെ അനുകരിക്കാൻ പ്രേരിപ്പിക്കില്ലെങ്കിലും ഒരു വിഭാഗം, പ്രത്യേകിച്ച് കൗമാരക്കാരായ കുട്ടികളെ നല്ല രീതിയിൽ സ്വാധീനിക്കുന്നുണ്ട്.
സംശയം ഉണ്ടെങ്കിൽ പ്രേമം ഇറങ്ങിയ വർഷത്തെ ഓണാഘോഷങ്ങൾ ഒന്ന് തിരഞ്ഞു നോക്കുക.
നിർഭാഗ്യവശാൽ അവരെ തന്നെയാണ് ഈ സിനിമയിലെ ഇത്തരം കാര്യങ്ങൾ ലക്ഷ്യം വയ്ക്കുന്നതും. ഇതൊന്നും അത്ര വലിയ ഇഷ്യൂ അല്ല സ്വാഭാവികം എന്ന രീതിയിൽ കാണിക്കുന്നതും.
ഇതുമൂലം കാണുന്ന ചിലർക്ക് എങ്കിലും പുതിയ വേണ്ടാത്ത ആശയങ്ങൾ നൽകുകയല്ലേ ഇത്തരം സിനിമകൾ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ