Career Plan for a Producer

 ഒരു നിർമ്മാതാവ് അല്ലെങ്കിൽ ഡയറക്ടർ ഒക്കെ ആകാൻ ആഗ്രഹം ഉള്ള ഒരുപാട് പേരുണ്ട്, പക്ഷേ സിനിമ നിർമ്മിക്കാനുള്ള പണം ഉണ്ടാവില്ല, എവിടെ എങ്ങനെ തുടങ്ങണം എന്ന് അറിവും ഉണ്ടാവില്ല.


കൂടുതലും സിനിമയിൽ അഭിനയിക്കാൻ അല്ലെങ്കിൽ സംവിധാനം ചെയ്യാൻ ആഗ്രഹം ഉള്ളവർക്കാണ് എന്തെന്ന് അറിയാത്ത തടസങ്ങൾ ഉണ്ടാവുക,


 നിർമ്മാതാവ് ആകാൻ പണമാണ് തടസം എന്ന അറിവ് സ്വാഭാവികമായും അറിയാവുന്നത് കൊണ്ട് അങ്ങനെ ആഗ്രഹം ഉള്ളവരെ സംബന്ധിച്ച് എന്താണ് പ്രശ്നമെന്നും അതിനുള്ള പരിഹാരവും അവർക്ക് തന്നെ അറിയാവുന്നതാണ്.


ഇപ്പോൾ ഹിറ്റ്‌ ആയി ഓടുന്ന, 50 കോടി ക്ലബ്ബിൽ കയറിയ കുഞ്ചാക്കോ ബോബ്ബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടി നിർമ്മിച്ചിരിക്കുന്നതിൽ ഒരാളെ നമ്മൾക്ക് നല്ല പരിചയമുണ്ട്.


"മാർട്ടിൻ പ്രക്കാട്ട്"


ഈ ചിത്രം നിർമ്മിക്കുന്നതിനും മുൻപ് തന്നെ ഏതാണ്ട് 4 ചിത്രങ്ങളുടെയും സഹ നിർമ്മാതാവ് ആയിരുന്നു അദ്ദേഹം, എന്റെ നിരീക്ഷണത്തിൽ ഓരോ പടത്തിലും അദ്ദേഹം തന്റെ ഇൻവെസ്റ്റ്മെന്റ് ഷെയർ ഉയർത്തി കൊണ്ടുവരികയാണ്.


സഹ നിർമ്മാതാവ് ആകുന്നതിനു മുൻപ് അദ്ദേഹം ആരായിരുന്നു, ബെസ്റ്റ് ആക്ടർ, എബിസിഡി എന്നീ രണ്ട് ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകൻ ആയിരുന്നു.


അതിന് മുൻപ് അദ്ദേഹം വനിതാ വാരികയുടെ പ്രധാന ഫോട്ടോഗ്രാഫർ ആയിരുന്നു, അതിനും മുന്നേ സെലിബ്രിറ്റി ഫോട്ടോഗ്രാഫറും, അതിനും മുന്നേ സാധാരണ ചിത്രങ്ങൾ എടുക്കുന്ന ഒരു സാധാരണ ഫോട്ടോഗ്രാഫറും ആയിരുന്നിരിക്കാം.


ഇനി തിരിച്ചു ചിന്തിച്ചാൽ, ഫോട്ടോഗ്രാഫിയിൽ മാത്രം ഫോക്കസ് ചെയ്ത് നല്ല രീതിയിൽ മികവ് തെളിയിച്ചതിന് ശേഷം അദ്ദേഹം സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആയി, ആ മേഖലയിൽ പരിചയം ഉണ്ടാക്കുന്നതിന്റെ കൂടെ വീണ്ടും കഴിവ് തെളിയിച്ചും കൂടുതൽ എക്സ്പീരിയൻസ് നേടിയും വനിതയിൽ ജോലി നേടി.


അവിടത്തെ പ്രധാന ഫോട്ടോഗ്രാഫർ ആയിട്ട് മാറി, വീണ്ടും കൂടുതൽ ആളുകളെ പരിചയപ്പെടാനും ആ ബന്ധങ്ങൾ വഴി സിനിമാ മേഖലയിൽ ഒരു തുടക്കം കുറിക്കാനും കഴിഞ്ഞു.


സഹ സംവിധായകൻ ആയിട്ടുണ്ടോ എന്നറിയില്ല, എന്തായാലും മമ്മുക്കയുടെയും ദുൽകറിന്റെയും ഒക്കെ ഡേറ്റ് ലഭിക്കുന്നതിന് ഈ മാർഗങ്ങൾ ഉപകരിച്ചിട്ടുണ്ടാവും.


രണ്ട് സിനിമയും ഹിറ്റ്‌ ആയതോടെ തന്റെ മൂന്നാമത്തെ സിനിമയായ ചാർളി സംവിധാനം ചെയ്യുന്നതിന്റെ കൂടെ അതിന്റെ സഹ നിർമ്മാതാവ് ആയി കൂടി തുടക്കം കുറിച്ചു.


ശേഷം സംവിധാനം ചെയ്തതിൽ കൂടുതൽ ചിത്രങ്ങൾ നിർമ്മാണം ചെയ്തു. ഇനിയും ചെയ്യാൻ സാധ്യത കാണുന്നു.


ചിലപ്പോൾ മറ്റ് ബിസിനസുകളും കാണും. ഇത് ഇപ്രകാരം പ്ലാൻ ചെയ്ത് എത്തിയത് ആകാനും സാധ്യതയുണ്ട് അതുപോലെ തന്നെ ചെന്നെത്തിയ മേഖലയിൽ എല്ലാം മികച്ച രീതിയിൽ പെർഫോം ചെയ്തപ്പോൾ സ്വാഭാവികമായും വളർന്നത് ആകാനും സാധ്യത ഉണ്ട്.


എന്തുതന്നെ തന്നെ ആയാലും വലിയ സ്വപ്‌നങ്ങൾ ഉള്ളവർക്ക് ചെറിയ ചുവടുകൾ വഴി എങ്ങനെ അവിടേക്ക് എത്താൻ കഴിയും എന്നതിന്റെ ഉദാഹരണമായി ഇദ്ദേഹത്തിന്റെ ട്രാക്ക് എടുക്കാൻ കഴിയും.


പക്ഷേ ഇതിന് വർഷങ്ങൾ സമയം വേണ്ടിവരും, നല്ല രീതിയിൽ ഹാർഡ്‌വർക്ക് ചെയ്യണം, പക്ഷേ ശ്രദ്ധിക്കേണ്ട ഒന്നുകൂടെ ഉണ്ട്.


സിനിമാ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ അതുമായി യാതൊരു രീതിയിലും ബന്ധമില്ലാത്ത മേഖലയിൽ വർഷങ്ങൾ കഷ്ടപ്പെട്ടാലും കാര്യമില്ല.


ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ എത്ര പണിയെടുത്താലും എത്ര പണം സമ്പാദിച്ചാലും അവിടെ നിന്ന് ലഭിക്കുന്ന അറിവുകളും ബന്ധങ്ങളും സിനിമ എന്ന മേഖലയിൽ ഉപകരിക്കാൻ വളരെ സാധ്യത കുറവാണ് അല്ലെങ്കിൽ ഒട്ടുംതന്നെ ഇല്ലെന്ന് പറയാം. വെറുതെ ഉദാഹരണം പറഞ്ഞതാണ്.


ഈ രീതിലാണ് നമ്മൾ കരിയർ പ്ലാൻ ചെയ്യേണ്ടത്. അതുപോലെ നമ്മൾ ഇന്ന് വിജയിച്ചു കാണുന്ന പലരും അവരുടെ യാത്ര തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞവരാണ്.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ