വർഷങ്ങൾ കഴിയുംതോറും വീര്യം കൂടി വരുന്ന ഒരു സിനിമ, ഓരോ പ്രാവശ്യം കാണുമ്പോഴും നഷ്ട പ്രണയങ്ങളുടെ പിന്നാലെ ഒരിക്കൽ കൂടി ബൈക്ക് എടുത്തു പോകാൻ തോന്നിപ്പിക്കുന്ന വശ്യതയുള്ള കഥ..
നഷ്ട പ്രണയത്തിന്റെ വേദനയിൽ നിന്നും ഒളിച്ചോടാൻ വേണ്ടി മാത്രം എങ്ങോട്ടെന്ന് അറിയാതെ കാസി ആരംഭിക്കുന്ന യാത്ര, അവനെ ഒറ്റക്ക് വിടാൻ കഴിയില്ല എന്നതുകൊണ്ട് എവിടേക്ക് ആണെങ്കിലും കൂടെയുണ്ട് എന്നും പറഞ്ഞു ഒപ്പം ചെല്ലുന്ന ഉറ്റ സുഹൃത്തായ സുനി.
കാട്ടിൽ ഒറ്റപ്പെട്ടു പോകുന്ന സുനിയെ കാസി കണ്ടെത്തുമ്പോൾ ചോദിക്കുന്ന ചോദ്യമുണ്ട് നിനക്ക് പേടിയൊന്നും തോന്നിയില്ലേ എന്ന്..
അതിന് സുനി പറയുന്ന മറുപടി, ഞാൻ എന്തിനാ പേടിക്കുന്നെ, എന്നെത്തേടി നീ എന്തായാലും വരുമെന്ന് എനിക്ക് ഉറപ്പുണ്ടല്ലോ എന്നാണ്..
ഒടുവിൽ അവർ പല ദേശങ്ങളിലൂടെ വ്യത്യസ്ത തരം മനുഷ്യരെയും അവരുടെ ജീവിത സാഹചര്യങ്ങളെയും കണ്ട് കാസി ഒടുവിലൊരു ലക്ഷ്യത്തിൽ എത്തുന്നു.
തന്റെ പ്രണയിനിയെ അങ്ങനെ വഴിയിൽ ഉപേക്ഷിച്ചു പോകാൻ കഴിയില്ല എന്ത് വില കൊടുത്തും കൂടെ കൂട്ടുമെന്ന് അവൻ ഉറപ്പിച്ച നിമിഷത്തിൽ സുനി അവനെ ഒറ്റക്ക് വിടുന്നു.
പിന്നീടുള്ള കാസിയുടെ യാത്രക്ക് അല്പം കൂടി ഭംഗിയുണ്ട്, അതുവരെ വിഷാദം നിഴലിച്ചുനിന്ന അവന്റെ മുഖത്തൊരു ചെറു പുഞ്ചിരി കാണാം, സ്വപ്നങ്ങളിൽ പോലും തന്നിൽ നിന്നും ഓടിയകന്നു പോകുന്നതായി അവൻ കണ്ടിരുന്ന അസി അവനു നേരെ ഓടി വരുന്നതായി അവൻ കാണുന്നു.
" അലിവായി നീലേ മനസ്സിൻ മഴയിൽ ആലയായ് ഞാൻ ദൂരേ ... ഞാൻ ദൂരേ ... മായത്തെ മുന്നിൽ നില്ക്കും നീയോ ...
കാണാതെ നിന്നിൽ നീയും ... താളം തേടി ഞാനോ... ഞാനോ..."
വീശിയടിച്ച ഒരു കാറ്റിനൊപ്പം അവൻ അവളുടെ മുന്നിലേക്ക് ചെല്ലുന്നു, ഒരു കാറ്റു പോലെ പിന്നെയവർ ഒരുമിച്ചു പറക്കുന്നു.
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി
It's a very beautiful movie..
ഈ ഒരൊറ്റ സിനിമ റോയൽ എൻഫീൽഡ് എന്ന കമ്പനിക്ക് ഉണ്ടാക്കി കൊടുത്ത മാർക്കറ്റ് ചെറുതൊന്നുമല്ല, ഇതിലും വലിയ പരസ്യം അവർക്ക് കിട്ടാനുമില്ല..
അത് മാത്രമല്ല ചെറുതും വലുതുമായ ഒരുപാട് റൈഡർമാരെ സൃഷ്ടിക്കാനും ഈ സിനിമക്ക് കഴിഞ്ഞു. ബൈക്കിൽ ലോങ്ങ് പോകുന്നത് എങ്ങനെയാണ്, മറ്റ് സ്ഥലങ്ങളിൽ ചെല്ലുമ്പോൾ എന്ത് എന്നൊക്കെ ഒരുപാട് കാര്യങ്ങൾ നമ്മൾക്ക് കാണിച്ചു തന്ന മലയാളത്തിലെ ഏറ്റവും നല്ല റോഡ് മൂവികളിൽ ഒന്ന്...
Personal favorite ❤️
Anup Jose
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ