In Ghost house Inn - Malayalam Horror comedy movie

 ഒരു കോമഡി പടം കാണാൻ പോയിട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിട്ടുണ്ടേൽ അത് ഈ ഒരു മുതൽ കാരണമായിരുന്നു.


In Harihar Nagar ടീം മൂന്നാമത്തെ വരവ് വന്ന In GhostHouse Inn


പേരിൽ തന്നെ ghost ഹൗസ് എന്നൊക്കെ ഉണ്ടെങ്കിലും ഇമ്മാതിരി ഒരു കഥ, ശരിക്കും കഥയല്ല അതിലെ കുറച്ചു ഭാഗങ്ങൾ ഇതിൽ ഉണ്ടാവുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.


തുടക്കം തന്നെ ഡോരോത്തി മദാമ്മ ഒരു ടാക്സിയും വിളിച്ചു ഒരു വലിയ പെട്ടിയും ആയിട്ട് ആ ബംഗ്ലാവിലേക്ക് വരുന്ന ഒരു സീൻ ഉണ്ട്, അവിടെ ചെന്ന് കഴിഞ്ഞു ടാക്സി ഡ്രൈവർ പെട്ടിയെടുത്തു അകത്തേക്ക് വയ്ക്കാൻ നോക്കുന്നത് മുതൽ തുടങ്ങുന്ന ട്വിസ്റ്റ്‌..


ആ പെട്ടിയിൽ ഉണ്ടായിരുന്നത് അവരുടെ ഭർത്താവും അയാളുടെ കാമുകിയും ആയിരുന്നു എന്ന് തുടങ്ങുന്ന നാറേഷൻ, പിന്നെ ആ പെട്ടിയും ഒപ്പം ആ ഡ്രൈവറെയും ബംഗ്ലാവിലെ കിണറ്റിലേക്ക് തള്ളുന്ന മദാമ്മ.


ഒരു മലയാളം സിനിമ തന്നെയാണോ എന്ന് തോന്നിപ്പോകുന്ന ഇംഗ്ലീഷ് സിനിമയുടെ മേക്കിങ്.


അങ്ങനെ പ്രേത ശല്യം ഉണ്ടെന്ന് നാട്ടുകാർ വിശ്വസിക്കുന്ന ആ ബംഗ്ലാവ് വിലയ്ക്ക് വാങ്ങി അവിടേക്ക് താമസിക്കാൻ വരുന്ന നാൽവർ സംഘം.


ആദ്യത്തെ ദിവസം തോമസുകുട്ടി ബാക്കി മൂന്ന് പേരെയും രാത്രി പേടിപ്പിച്ചു പറ്റിക്കുന്നത്, ഒക്കെ എന്നാ ഒരു ഹോറർ വൈബ് ആയിരുന്നു.


കൂട്ടത്തിൽ ഏറ്റവും ഡെഡ്ലി ഐറ്റം ഇടയിൽ ഗോവിന്ദൻ കുട്ടി കാണുന്ന ഒരു സ്വപ്നമുണ്ട്, ബംഗ്ലാവിന്റെ ഉള്ളിലെ കിണറിൽ നിന്നും ഒരു രൂപം കയ്യിൽ ഒരു തേപ്പ് പെട്ടിയുമായി മുകളിലേക്ക് കയറി വന്നു ഗോവിന്ദൻ കുട്ടിയുടെ മുറിയിലേക്ക് വരുന്ന ഒരു സീൻ,


പക്കാ ഹോളിവുഡ് നിർവികാര പ്രേതം, എന്റെ പൊന്നോ അന്ന് അത് തിയേറ്ററിൽ കണ്ട് കിളി പോയി...


ഇതെല്ലാം കഴിഞ്ഞു ഫാദർ ഡോമിനിക് ആയിട്ട് നെടുമുടി വേണുച്ചേട്ടന്റെ ഒരു വരവുണ്ട്. 


വന്നിട്ട് ഒരു ഡയലോഗ് ഉണ്ട്,


"സൂര്യന്റെ കത്തുന്ന പ്രകാശത്തിൽ, ആയിരം വോൾട്ടിന്റെ കണ്ണിഞ്ചിക്കുന്ന പ്രകാശത്തിൽ ആർക്കും പറയാം, ഇതൊന്നും ഇല്ലായെന്ന്, അന്ധവിശ്വാസമാണെന്ന്...."


"പക്ഷേ... ഇരുളിന്റെ മറവിൽ, നിഴലിന്റെ ഇടവഴികളിലൂടെ നടക്കുമ്പോഴറിയാം...


ആരൊക്കയോ നമ്മുടെ പിന്നിലുണ്ടെന്ന്, അവർക്ക് എന്തൊക്കയോ പറയാൻ ഉണ്ടെന്ന്,....


തോന്നലുകളെന്ന് പറയുന്ന അതൊന്നും, വെറും തോന്നലുകളല്ല.... 


അത്...


നിസ്സഹായകരായ,... ഒന്നിനും കെൽപ്പില്ലാത്ത... ഒരുപാട് വിളിച്ചു പറയാൻ ആഗ്രഹിക്കുന്ന... ഗതി കിട്ടാത്ത പാവം ആത്മാക്കൾ തന്നെയാണ്... "



മുഴുവൻ സിനിമയുടെ മൂഡ് മാറ്റിയ, അതുവരെ തമാശ എന്ന് വിചാരിച്ച സിനിമ ഇനിയൊരു പക്കാ ഹൊറർ സിനിമ ആകുകയാണോ എന്ന് തോന്നിപ്പിച്ച സീൻ ആയിരുന്നു അത്..


പിന്നീട് അങ്ങോട്ട് ഒരു ഹൊറർ സിനിമ പോലെ തന്നെ പോയി ഒടുവിൽ ട്വിസ്റ്റുകളോടെ വീണ്ടും കോമഡി സിനിമയായി ചിരിപ്പിച്ച അപൂർവമായ ഒരു മലയാളം സിനിമ കൂടിയാണ് ഇത്...


ശരിക്കും കിടുങ്ങി എന്ന് പറഞ്ഞാൽ അതൊരു സത്യം അല്ലാതെയാകുന്നില്ല... 😅



Bonus :-


ഞാൻ സാധാരണ രാത്രി വീടിന്റെ സിറ്റ് ഔട്ടിൽ ഇരുന്നാണ് എഴുന്നത്, വീടിന്റെ അടുത്തെങ്ങും മറ്റ് വീടുകൾ ഇല്ല, ഇപ്പോൾ ഈ കുറിപ്പ് എഴുതിയപ്പോൾ രണ്ട് കാര്യങ്ങൾ സംഭവിച്ചു..


"പക്ഷേ... ഇരുളിന്റെ മറവിൽ, നിഴലിന്റെ ഇടവഴികളിലൂടെ നടക്കുമ്പോഴറിയാം...


ആരൊക്കയോ നമ്മുടെ പിന്നിലുണ്ടെന്ന്, അവർക്ക് എന്തൊക്കയോ പറയാൻ ഉണ്ടെന്ന്,...."


ഈ വരി എഴുതിക്കൊണ്ട് ഇരുന്നപ്പോൾ കൃത്യമായി മമ്മി എന്റെ പിറകിൽ ഉള്ള ജനിലിൽ വന്നു എന്നെ കൊട്ടി വിളിച്ചു... (വെറുതെ പേടിപ്പിക്കാനായിട്ട് 🙂)


അടുത്തത് ഇന്ന് മഴയോ കാറ്റോ ഒന്നും ഉണ്ടായിരുന്നില്ല.. സാധാരണ ഇവിടെ കാറ്റ് വീശുന്നത് കിഴക്ക് നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക്‌ ഒക്കെയാണ്.


എന്നാൽ, 


തോന്നലുകളെന്ന് പറയുന്ന അതൊന്നും, വെറും തോന്നലുകളല്ല.... 


അത്...


നിസ്സഹായകരായ,... ഒന്നിനും കെൽപ്പില്ലാത്ത... ഒരുപാട് വിളിച്ചു പറയാൻ ആഗ്രഹിക്കുന്ന... ഗതി കിട്ടാത്ത പാവം ആത്മാക്കൾ തന്നെയാണ്... "


ഈ വരിയിൽ ആത്മാക്കൾ എന്ന് എഴുതിയപ്പോൾ പടിഞ്ഞാറു നിന്ന് കിഴക്ക് ഭാഗത്തേക്ക്‌ ശക്തിയായി കാറ്റ് വീശി.


രണ്ടാമത് ഒരു വരി കൂടി എഴുതിയെങ്കിലും ഞാൻ അത് ഡിലീറ്റ് ചെയ്തിരുന്നു, അതിലും ആത്മാക്കൾ എന്ന ഭാഗം എഴുതിയപ്പോൾ രണ്ടാം പ്രാവിശ്യവും ഇത്തരത്തിൽ കാറ്റ് വീശി,


ദേ ഇപ്പോൾ ഇത് എഴുതുമ്പോഴും വീണ്ടും, ഒപ്പം മഴയും...


🙂


അപ്പോൾ ശരി...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ