പ്രൊഡ്യൂസർ :- ബ്രോ, എനിക്ക് ജോൺ വിക്ക് പോലെ ഒരു പടമാണ് വേണ്ടത്, ഒരു പട്ടിയെ കൊന്നതിന്റെ പ്രതികാരം പോലെ വൻ ആക്ഷൻ പടം.
ഡയറക്ടർ :- അണ്ണാ, നമ്മൾക്ക് അതിൽ ഒരു ഇത്തിരി വെറൈറ്റി കൊണ്ടുവന്നാലോ!?
പ്രൊഡ്യൂസർ :- എങ്ങനെ?
ഡയറക്ടർ :- ജോൺ വിക്ക് ഒക്കെ എല്ലാവരും കണ്ടിട്ടുണ്ടല്ലോ, അപ്പോ അതൊന്ന് മാറ്റി പിടിച്ചു നമ്മുടെ നാടൻ രീതിയിൽ ആയാലോ, സംഭവം അതൊക്കെ തന്നെ പക്ഷേ പട്ടി വേണ്ട...
പ്രൊഡ്യൂസർ :- താൻ എന്തുവാ ഉദ്ദേശിക്കുന്നെ?
ഡയറക്ടർ :- അതായത്, ഒരു ഗ്രാമത്തിലേക്ക് നായകൻ വരുന്നു, അയാൾ അവിടെ ഒരു ചെറിയ ചായക്കട കാണുന്നു. അത് നടത്തുന്നത് ഒരു പ്രായമായ സ്ത്രീയാണ്.
അയാൾ അവിടേക്ക് കയറി രണ്ട് ഇഡലി കഴിക്കാൻ തീരുമാനിക്കുന്നു. ആ അമ്മച്ചി സ്നേഹത്തോടെ രണ്ട് ഇഡലി സാമ്പാർ ഒക്കെ ഒഴിച്ച് അയാളുടെ കയ്യിൽ കൊടുക്കുന്നു.
അയാൾ അത് കൊതിയോടെ കഴിക്കാൻ തുടങ്ങുമ്പോൾ ദേ!!!
പ്രൊഡ്യൂസർ :- എന്താണ്???!!!!
ഡയറക്ടർ :- ആ ചായ കടയിലേക്ക് കയറിവന്ന കുറച്ചു ഗുണ്ടകൾ, ഒക്കെ നല്ല സൈസ് ഉള്ളവന്മാരാണ്, അതിൽ ഒരുത്തന്റെ ദേഹത്ത് തട്ടി നായകന്റെ ഇഡലി നിലത്ത് വീഴുന്നു.
പ്രൊഡ്യൂസർ :- interesting, താൻ ബാക്കി പറഞ്ഞെ...!!!
ഡയറക്ടർ :- നായകന് രക്തം തിളയ്ക്കുന്നു, അയാൾ ആ ഗുണ്ടകളുടെ അടുത്ത് പോയി അവർ ചെയ്തത് മോശമായി അതുകൊണ്ട് സോറി പറയാൻ പറയുന്നു.
പക്ഷേ അവന്മാർ അയാളെ കളിയാക്കി ചിരിക്കുന്നു.
പിന്നെ പറയേണ്ടല്ലോ, ഇഡലി തട്ടി കളഞ്ഞതിന്റെ പ്രതികാരം ആയിട്ട് അവന്മാരെ മുഴുവൻ അയാൾ അവിടെ ഇട്ട് അടിച്ചു കൂട്ടുന്നു. പക്ഷേ അവന്മാർ സോറി പറയാൻ തയ്യാറല്ല.
നായകന് സോറി കിട്ടിയേ പറ്റു, അതുകൊണ്ട് അവന്മാരെ എല്ലാം വാരി ഒരു വണ്ടിയിൽ ഇട്ടിട്ട് അവരുടെ നേതാവിന്റെ അടുത്തേക്ക് പോകുന്നു, അവിടെ പോയി അയാളോട് സോറി പറയാൻ പറയുന്നു, വീണ്ടും അടി, ഇങ്ങനെ അടിയോടടി...
പ്രൊഡ്യൂസർ :- കൊള്ളാം കൊള്ളാം ഇത് പക്കാ വെറൈറ്റി ആയിട്ടുണ്ട്, ഒരു നിസാര കാര്യത്തിന് പ്രതികാരം ചെയ്യാൻ ഇറങ്ങുന്ന നായകൻ.
പക്ഷേ ക്ലൈമാക്സ് എന്തോ ചെയ്യും, ആരെങ്കിലും സോറി പറഞ്ഞാൽ തീരില്ലേ???
ഡയറക്ടർ :- അതിനൊക്കെ വഴിയുണ്ട്, നായകൻ ഇങ്ങനെ അടിയുണ്ടാക്കാൻ പോകുന്നത് സത്യത്തിൽ ആ നാട്ടിലെ ഏറ്റവും വലിയ ഗുണ്ടാ നേതാവിന്റെ അടുത്തേക്കാണ്.
അങ്ങനെ അയാൾ ആ നാടിനെ രക്ഷിക്കുന്നതാണ് ക്ലൈമാക്സ്, അതും പോരാതെ നായകൻ യഥാർത്ഥത്തിൽ ആരാണെന്ന് വെളിപ്പെടുത്തുന്ന ട്വിസ്റ്റ് കൂടിയുണ്ട് ക്ലൈമാക്സ് കഴിഞ്ഞു.
പ്രൊഡ്യൂസർ :- താൻ പറയുന്ന കേട്ടിട്ട് തന്നെ എന്റെ രോമം എഴുന്നേറ്റ് നിൽക്കുന്നു, വേഗം പോയി ഉണ്ടാക്കികൊണ്ട് വാടോ.... തനിക്ക് ഇതിന് എത്ര ബഡ്ജറ്റ് വേണം????
ഡയറക്ടർ :- ഒരു നൂറ് കോടി...
പ്രൊഡ്യൂസർ :- അത്രയും മതിയോ, ഇന്നാ പിടിച്ചോ, താൻ ഒന്ന് പോയി വേഗത്തിൽ കൊണ്ടുവാടോ....
അല്ല പടത്തിന് എന്ത് പേരിടും??
ഡയറക്ടർ :- ഒരു കിടിലൻ പേര് എന്റെ മനസിലുണ്ട് --- "Jaat "
ഇത്രയും വായിച്ചിട്ട് ഇങ്ങനെ ഒക്കെ ആരെങ്കിലും സിനിമ എടുക്കുമോ എന്ന് ചോദിച്ചാൽ, അവരോട് പറയാൻ ഉള്ളത് 2025 ൽ റിലീസ് ആയ 'Jaat' എന്ന ബോളിവുഡ് മൂവി കണ്ട് നോക്കാൻ മാത്രമാണ്.
സ്റ്റാറിങ് :- Sunny Deol and Randeep Hoonda...
കഥ മുകളിൽ പറഞ്ഞത് തന്നെ, സിനിമ കാണാൻ താല്പര്യം ഇല്ലാത്തവർക്ക് ഇതിന്റെ റോസ്റ്റ് വീഡിയോകൾ ലഭ്യമാണ്, ചുമ്മാ ആന്റി ഗ്രാവിറ്റി സ്റ്റണ്ട് ഒക്കെ കണ്ട് ചിരിക്കാം... 😅😅
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ