ഒരു സിനിമയുടെ പീക്ക് തിയേറ്റർ എക്സ്പീരിയൻസ് എന്ന് പറയുന്നത് നമ്മൾക്ക് ഏറെ താല്പര്യമുള്ള ഒരു കഥ അല്ലെങ്കിൽ കഥാപാത്രം ആസ്പതമായി ഒരു സിനിമ വരുന്നുണ്ട് എന്ന് അനൗൺസ് ചെയ്യുമ്പോൾ മുതൽ
നമ്മൾക്ക് ഉണ്ടാവുന്ന ഒരു പ്രതീക്ഷ അതേപടി നിലനിർത്തി ഒടുവിൽ തിയേറ്ററിൽ അത് അതേപടി ലഭിക്കുമ്പോഴാണ്.
അങ്ങനെ നോക്കിയാൽ MCU spiderman 3 അനൗൺസ് ചെയ്തപ്പോൾ മുതൽ ഒരുപാട് റുമറുകൾ ഉണ്ടായിരുന്നു അതിൽ പഴയ സിനിമകളിൽ spiderman ആയി വന്ന Toby യും Andrew ഉം ഈ സിനിമയിലും ഉണ്ടാവുമെന്ന്.
ആദ്യം കേട്ടപ്പോൾ ആരുടെയോ ഭാവന എന്ന് തോന്നിയെങ്കിലും പിന്നെ അത് കുറേക്കൂടി ശക്തമായി കേൾക്കാൻ തുടങ്ങി. കുട്ടിക്കാലത്തു ഏറെ ആസ്വദിച്ചു കണ്ട ടോബിയുടെ spiderman ഒരിക്കൽ കൂടി കാണാൻ അങ്ങനെ ഉള്ളിൽ ഒരു ആഗ്രഹം തോന്നിത്തുടങ്ങി. എന്നാൽ അതുമായി ബന്ധപ്പെട്ട് ഒഫീഷ്യൽ ആയിട്ട് യാതൊരു വിവരങ്ങൾ ഇറങ്ങുന്നുമില്ല ഇതൊക്കെ വെറും ഗോസിപ്പ് എന്ന രീതിയിലാണ് മാർവെൽ ഡീൽ ചെയ്തിരുന്നത്.
പക്ഷേ പഴയ സിനിമകളിലെ വില്ലന്മാർ എന്തായാലും ഉണ്ടാവും എന്നുള്ള കാര്യങ്ങൾ ഉറപ്പായിരുന്നു. അത് തന്നെ നൊസ്റ്റാൾജിയ ആയിരുന്നു സിനിമക്ക് വേണ്ടി കാത്തിരിക്കാൻ.
ഒടുവിൽ സിനിമയുടെ ട്രൈലെർ ഇറങ്ങി, കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഒരു ഓറഞ്ച് മത്തങ്ങാ വന്നു വീഴുന്നതും ഒപ്പം അട്ടഹസിച്ചുള്ള ചിരിയും കൂടി കേട്ടപ്പോൾ ആകെ രോമാഞ്ചമായി, 2002 ൽ, ആദ്യമായ് spiderman സിനിമ കണ്ടു വിസ്മയിച്ചു ഇരുന്നപ്പോൾ അതിലെ അതി ശക്തനായ വില്ലൻ കഥാപാത്രമായ ഗ്രീൻ ഗോബ്ലിന്റെ വരവായിരുന്നു അത്. സ്കൂൾ സമയത്ത് ഗ്രീൻ ഗോബ്ലിനെ മത്തങ്ങാ ഏറുകാരൻ എന്നായിരുന്നു വിളിച്ചിരുന്നത്.
തൊട്ട് പിറകെ ഒരു പാലത്തിന്റെ താഴെ നിന്ന് ഉയർന്നു വരുന്ന രണ്ട് യന്ത്രക്കൈകൾ കൂടി കണ്ടപ്പോൾ രോമാഞ്ചം അതിന്റെ പീക്ക് അവസ്ഥയിലേക്ക് എത്തിയിരുന്നു.
രണ്ടാം ഭാഗത്തിലെ വില്ലനായ ഡോക്ടർ ഓട്ടോ ആയിരുന്നു അത്. പിന്നെ ട്രൈലെർ മുഴുവൻ ശ്വാസം അടക്കിപ്പിടിച്ചാണ് ഇരുന്ന് കണ്ടത്, എവിടെയെങ്കിലും ടോബി അല്ലെങ്കിൽ ആൻഡ്റൂ വരുമോ എന്നുള്ള ആകാംഷ കൊണ്ട്.
പക്ഷേ ആ ട്രൈലെർ പല പ്രാവശ്യം കണ്ടിട്ടും അതിന്റെ യാതൊരു ലക്ഷണവും കണ്ടില്ല, പക്ഷേ അവസാനം ഒരു സീനിൽ MJ താഴേക്ക് വീഴുന്ന ഒരു രംഗമുണ്ട്, അത് കാണുമ്പോൾ Andrew ന്റെ സിനിമയിലെ Gwen താഴേക്ക് വീണു മരണപ്പെടുന്ന രംഗം ആയിട്ട് വല്ലാതെ സാമ്യം, അതേ പോലെ രംഗം കണ്ടതോടെ വീണ്ടും ആവേശമായി.
മാർവെൽ എന്തൊക്കയോ ഒപ്പിച്ചു വച്ചിട്ടുണ്ട് എന്നൊരു തോന്നൽ. ആ സമയം ഇന്റർനെറ്റ് നിറയേ ഇതിനെ പറ്റി ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്, ഓരോ വിഡിയോയും ആവേശത്തോടെ കാണാൻ വല്ലാത്തൊരു വെമ്പൽ ആയിരുന്നു.
MJ താഴേക്ക് വീഴുമ്പോൾ രക്ഷിക്കാൻ ചാടുന്നത് Andrew ആണെന്നും അല്ല Tom തന്നെയാണ് എന്ന് തുടങ്ങി ധാരാളം ഡിബേറ്റ് ഉണ്ടായിരുന്നു, ഇതെല്ലാം കണ്ട് ചിരിച്ചു മാർവലും.
അങ്ങനെ സിനിമയെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷകളും അതിന്റെ പീക്ക് ലെവലിൽ കത്തിച്ചു നിൽകുമ്പോഴാണ് പടം റിലീസ് ആകുന്നത്. FDFS തന്നെ കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും തൊട്ട് പിറകെ ബാംഗ്ലൂർ പോകുന്നതിനാൽ അവിടെ വച്ച് കസിൻസിന്റെ ഒപ്പം കാണാൻ പ്ലാൻ ഇട്ടു.
അങ്ങനെ സിനിമ റിലീസ് ആയി, ഒരു ദിവസം പിന്നിട്ടു, എങ്ങും നിശബ്ദത, ആരും ഒന്നും പറയുന്നില്ല, ബാംഗ്ലൂർ വച്ച് കാണാൻ ഇരുന്ന കസിൻ ഉൾപ്പെടെ ആദ്യത്തെ ദിവസം തന്നെ പോയി എന്നറിഞ്ഞപ്പോ പിന്നെ ഞാനും ഒന്നും നോക്കിയില്ല തൊട്ട് അടുത്ത ഷോ തന്നെ ബുക്ക് ചെയ്തു, അതും ഏറ്റവും മുന്നിലുള്ള ഒരു സീറ്റ്.
എന്നിട്ട് പോലും രോമാഞ്ചവും നൊസ്റ്റാൾജിയയും എല്ലാംകൂടി ഒരുമിച്ചു മിക്സ് ആക്കി അടിച്ച ഒരു സിനിമ ഇതുപോലെ വേറൊരെണ്ണം ഉണ്ടായിട്ടില്ല, ആദ്യത്തെ ഷോട്ട് മുതൽ അവസാനം വരെ പീക്ക് എക്സ്പീരിയൻസ്.
ആദ്യം വരുന്ന പഴയ വില്ലന്മാർ തുടങ്ങി ശരിക്കും നൊസ്റ്റാൾജിയ, പഴയ സിനിമയിലെ ഓരോ കാര്യങ്ങൾ ഉൾപ്പെടെ അവർ സംസാരിക്കുമ്പോൾ എല്ലാം തിയേറ്ററിൽ ഭയങ്കര ആരവം ആയിരുന്നു.
എങ്കിലും അപ്പോഴും അറിയില്ല ടോബി, ആൻഡ്റൂ ഉണ്ടോ അല്ലെങ്കിൽ എപ്പോൾ എങ്ങനെ വരുമെന്ന്.
ഒടുവിൽ തമാശകൾക്ക് ശേഷം സിനിമ കുറച്ചു സീരിയസ് മൂഡിലേക്ക് മാറി, ടോമിന് ട്രാജഡി സംഭവിച്ചു അതിന്റെ ഒരു ഇമ്പാക്റ്റിൽ ഇരിക്കുമ്പോൾ ദാ വരുന്നു ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ Andrew, അതോടെ തിയേറ്റർ ആകെ ഇളകി മറിഞ്ഞു..
Andrew വന്നാൽ ഉറപ്പായും ടോബി വരും, നെഡ് വീണ്ടും പോർട്ടൽ തുറക്കാൻ തുടങ്ങിയതും എല്ലാവരും കാറിക്കൂവാൻ തുടങ്ങി, കാരണം ടോബിയാണ് വരാൻ പോകുന്നത്..
അങ്ങനെ ദാ പോർട്ടൽ തുറന്നു, സാധാരണ വേഷത്തിൽ കൈ വീശികാണിച്ചു ടോബിയുടെ വരവാണ്, ഇരുപത് വർഷം മുൻപ് ആ കഥാപാത്രം എങ്ങനെ ആയിരുന്നോ അതേ മാനറിസങ്ങൾ, അവിടെ മുതൽ പിന്നെ നൊസ്റ്റാൾജിയ കാരണം ഇമോഷണൽ ആയിരുന്നു എല്ലാവരും, ഓരോ സീനിലും കൈയ്യടികൾ, ഓരോ മിനിറ്റും ആസ്വദിക്കുക എന്ന് പറഞ്ഞാൽ അതായിരുന്നു ഈ സിനിമ പിന്നീട്.
ഒടുവിൽ മൂന്ന് spiderman ഒരുമിച്ച് വരുന്നു, പഴയ അഞ്ച് വില്ലന്മാരും, ഇടയിൽ MJ താഴേക്ക് വീഴുന്നു, രക്ഷിക്കാനായി പിറകെ ചാടുന്ന ടോമിനെ ഗ്രീൻ ഗോബ്ലിൻ പിടികൂടുന്നത് കണ്ട andrew noo എന്ന് അലറിക്കൊണ്ട് എടുത്ത് ചാടുന്നു.
പണ്ട് തനിക്ക് പറ്റിയ അബദ്ധം പറ്റാതെ അയാൾ MJ കൈകളിൽ താങ്ങി നിലത്തേക്ക് എത്തുമ്പോൾ തിയേറ്റർ മുഴുവൻ നിശബ്ദതയായിരുന്നു, നൊസ്റ്റാൾജിയയും ഇമോഷൻ കൂടി ഒരുമിച്ച ഒരു നിമിഷമായിരുന്നു അത്.
ഒടുവിൽ ടോമിന്റെ ആഗ്രഹം പോലെ വില്ലന്മാരെ എല്ലാം അവരുടെ അസുഖങ്ങൾ ഭേദപ്പെടുത്തി അവരുടെ യൂണിവേഴ്സിലേക്ക് തന്നെ തിരികെ അയച്ചിട്ട് Andrew, ടോബി എന്നിവരോടും യാത്രയും പറഞ്ഞു ഡോക്ടർ strange ന്റെ അടുത്തേക്ക്.
തന്റെ ഉറ്റ സുഹൃത്തും കാമുകിയും ഉൾപ്പെടെ തന്നെ മറക്കാൻ പോകുകയാണെന്ന് അറിഞ്ഞു അവസാനമായി അവരെയും വാരി പുണർന്നു അവരെയും യാത്രയാക്കി ടോം തന്റെ ഏകാന്ത വാസത്തിലേക്ക് പോകുമ്പോൾ ആകെ വികാരഭരിതരായിരുന്നു എല്ലാവരും.
തിയേറ്റർ എക്സ്പീരിയൻസ് അതിന്റെ ഏറ്റവും പീക്ക് രീതിയിൽ എനിക്ക് നൽകിയ പ്രിയപ്പെട്ട സിനിമ
Spider-Man: No Way Home
ഇറങ്ങിയിട്ട് ഇന്നേക്ക് മൂന്ന് വർഷം പിന്നിടുന്നു...
ഇനി ഇതുക്കും മേലെ ഒരെണ്ണം സംഭവിക്കുമെന്ന് തോന്നുന്നില്ല..
One and only piece...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ